Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്പളം പാലം പണികൾ ഇഴയുന്നു; 10 ശതമാനം പണികൾ പോലും പൂർത്തിയായില്ല, ഗതാഗതക്കുരുക്കും രൂക്ഷം

എൻഎച്ച് 66 ബൈപാസിലെ കുമ്പളം പാലത്തിലെ ഘടനാപരമായ തകരാറുകൾ പരിഹരിക്കുന്ന ജോലികൾ വൈകുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. രണ്ടാഴ്ചക്കകം പണി പൂർത്തിയാക്കാമെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഉറപ്പുനൽകിയിട്ടും ഒരു മാസത്തിലേറെയായിട്ടും പത്ത് ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്.

മണ്ണ് ഇടിയുന്നത് കാരണം ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകൾ താഴ്ന്നിരുക്കയാണ്. പാലത്തിൽ അപകടം പതിവ് കഥയായതോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഉയർന്നുനിൽക്കുന്ന ഭാഗത്തുകൂടി അതിവേഗത്തിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിലെ അടുത്തിടെ ഒരു യാത്രക്കാരൻ വീണിരുന്നു. അപകടത്തിൽ ഗുരുതര പരിക്കാണ് അദ്ദേഹത്തിനുണ്ടായത്.

repimage2-1

അറ്റകുറ്റപ്പണികൾ ഇപ്പോഴും ഇഴയുകയാണെന്നും. അപ്രോച്ച് റോഡിന്റെ പകുതിയോളം ടാറിങ് ഇളക്കിയ ശേഷം ജോലികൾ നിർത്തിയത് തിരക്കേറിയ സമയങ്ങളിൽ കടുത്ത ഗതാഗതക്കുരുക്കിന് കാരണമായെന്നും കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് റസീന സലാം പറഞ്ഞു. എൻ.എച്ച്. അതോറിറ്റിയാണ് ടാറിങ് ജോലികൾ നടത്തിയത്. കുരുക്കൊഴിവാക്കാനായി വാഹനഗതാഗത തിരക്കുകുറഞ്ഞ രാത്രിസമയം തിരഞ്ഞെടുത്ത് ഒരുഭാഗത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ടാണ് ടാറിങ്ങ് നടത്തിയത്. എന്നാൽ നിർമ്മാണ സാധനണങ്ങളെല്ലാം അവിടെ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണെന്നണ് പരാതി.

അരൂർ-മാടവന ദിശയിൽ പണികൾ മന്ദഗതിയിലാണെങ്കിലും, മാടവന-അരൂർ ഭാഗത്ത് അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മാടവന-അരൂർ ദിശയിലേക്കുള്ള പ്രവേശന കവാടത്തിലും നിരപ്പല്ലാത്ത ചരിവുണ്ട്. വാഹനങ്ങൾ അതിവേഗത്തിൽ വരുമ്പോൾ ഇവിടെ തട്ടി അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ജോലികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്നാണ് എൻഎച്ച്എഐയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് നിലവിലെ താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം, ശാശ്വത പരിഹാരം തേടി റൈറ്റ്സ് (RITES) വഴി വിശദമായ ഘടനാപരമായ പഠനം നടത്തുമെന്നും എൻഎച്ച്എഐ അറിയിച്ചു.

പ്രശ്നം മണ്ണിൻ്റെ ഉറപ്പില്ലായ്മ

കുമ്പളം-അരൂർ പാലത്തിന്റെ പ്രവേശന കവാടത്തിലും സമാനമായ ചരിവ് പ്രശ്നമുണ്ട്. ഡിസംബർ 4-ന് വിദഗ്ദ്ധ സമിതി ഈ പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധിച്ചിരുന്നു. റോഡ് പാലവുമായി ചേരുന്നിടത്തെ പെട്ടെന്നുള്ള ഉയര വ്യത്യാസങ്ങൾ അഥവാ 'പ്രൊജക്ഷനുകൾ', രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് ഹൈ-സ്പീഡ് യാത്ര അപകടകരമാക്കുന്നുണ്ടെന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞത്.

മണ്ണിന്റെ ഉറപ്പില്ലായ്മയാണ് പ്രധാന പ്രശ്നം എന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. ഫ്ലൈഓവറുകൾ നിർമ്മിച്ച് വർഷങ്ങൾക്ക് ശേഷം അടിയിലെ മണ്ണ് ക്രമേണ ഇടിഞ്ഞുതാഴുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. വ്യത്യസ്തതരം മണ്ണ് ഉപയോഗിച്ച് നികത്തിയ സ്ഥലത്ത് നിർമ്മിച്ചതാണ് ഈ ഫ്ലൈഓവറുകൾ. ഭാരം കാരണം മണ്ണ് അമരുമ്പോളാണ് ഈ പ്രശ്നം ഉണ്ടാകുന്നതെന്ന് അവർ വിശദമാക്കി. പ്രധാന പാലങ്ങൾ ബലമുള്ള തൂണുകളിൽ ഉറച്ചുനിൽക്കുമ്പോൾ അവയിലേക്ക് എത്തിച്ചേരുന്ന അപ്രോച്ച് റോഡുകൾ ഇടിഞ്ഞ് താഴുകയാണ്. ഇത് റോഡിനും പാലത്തിനും ഇടയിൽ നിരപ്പില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു. കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലും സമാനമായ പ്രശ്നങ്ങളുണ്ടെന്ന് എൻ.എച്ച്.എ.ഐ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+