'ഗോവിന്ദൻ മാഷ് ആണ് ശരി, കോണ്‍ഗ്രസിന് മിനിമം ബോധമെങ്കിലും വേണം';രാഹുൽ ഈശ്വർ
കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പുകഴ്ത്തിയും രാഹുൽ ഈശ്വർ. ആ പെണ്‍കുട്ടിക്ക് 18 വയസ്സായി. 'തീവ്ര ഹിന്ദുത്വവാദികൾ മൊണാലിസയുടേയും ഫർമാൻ ഖാന്റെയും ബന്ധം, കല്യാണം തകർക്കാൻ വേണ്ടി കള്ള കഥകളും വ്യാജ രേഖകളും ഇറക്കുമ്പോൾ അതിനെ പ്രതിരോധിക്കുകയാണ് മലയാളികൾ ചെയ്യേണ്ടതെന്നും സഖാവ് ഗോവിന്ദൻ മാഷ്, സഖാവ് റഹിം എന്നിവർ ചെയ്തത് നല്ല കാര്യമാണെന്നും രാഹുൽ പറഞ്ഞു. "ലവ് ജിഹാദ്" ഉണ്ടെന്നു കള്ളം പറയുന്ന കേരളം വിരോധികൾ 'ദേശീയ തലത്തിൽ കള്ളം പറയുകയാണെന്ന്' മനസിലാക്കാനുള്ള ബോധം എങ്കിലും, പരാതി കൊടുക്കുന്ന കോൺഗ്രെസ്സ്കാർക്ക് വേണമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
'അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വച്ച് ഒരു പാവം മുസ്‌ലിം യുവാവിന്റെ, ഹിന്ദു യുവതിയുടെ ജീവിതം തകർക്കാൻ നമ്മൾ കൂട്ടുനിൽക്കരുത്. സിപിഎം നോട്, കമ്മ്യൂണിസ്റ്കാരോട് എന്നും ആദരവോടെ, മറു പക്ഷത്തു നിന്ന് പോരാടി നിൽക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, പക്ഷെ രാഷ്ട്രീയത്തിനപ്പുറമാണ് സത്യവും, നീതിയും. ഈ വിഷയത്തിൽ സഖാവ് ഗോവിന്ദൻ മാഷാണ് സത്യം പറയുന്നത്, ശരി.. കേരള ഹൈക്കോടതി ഫർമാന്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. (വ്യാജ പോക്‌സോ കേസ്)

തെളിവ് - (1) ആധാർ കാർഡ് (2) PAN കാർഡ് (3) ഇലക്ഷൻ രേഖകൾ (4) ഹൈക്കോടതി അറസ്റ്റ് തടഞ്ഞു, അനുകൂല നിരീക്ഷണം
കമന്റ് ആയി കൊടുത്തിരിക്കുന്ന വിഡിയോയിൽ തെളിവുകൾ നൽകിയിട്ടുണ്ട്. വിഡിയോയിൽ മൊണാലിസ യുടെ ആധാർ കാർഡ്, ഇലക്ഷൻ രേഖകൾ, PAN കാർഡ് കാണിക്കുന്നുണ്ട്. മൊണാലിസക്കു 18 വയസ്സായി. തീവ്ര ഹിന്ദുത്വവാദികൾ മൊണാലിസയുടെ ഫർമാൻ ഖാന്റെയും ബന്ധം, കല്യാണം തകർക്കാൻ വേണ്ടി കള്ള കഥകളും, വ്യാജ രേഖകളും ഇറക്കുമ്പോൾ അതിനെ പ്രതിരോധിക്കുകയാണ് മലയാളികൾ ചെയ്യേണ്ടത്.
സഖാവ് ഗോവിന്ദൻ മാഷ്, സഖാവ് റഹിം എന്നിവർ ചെയ്തത് നല്ല സഖാക്കൾ, നല്ല മലയാളികൾ ചെയ്യുന്ന കാര്യമാണ്. അവരുടെ ഈ നിലപാട് നമ്മുടെ കേരളത്തിന് അഭിമാനമാണ്. മൊണാലിസയുടെ 18 വയസ്സ് തെളിയിക്കുന്ന രേഖകൾ അടുത്ത വിഡിയോയിൽ നൽകുന്നുണ്ട്. "ലവ് ജിഹാദ്" ഉണ്ടെന്നു കള്ളം പറയുന്ന കേരളം വിരോധികൾ 'ദേശീയ തലത്തിൽ കള്ളം പറയുകയാണെന്ന്' മനസിലാക്കാനുള്ള ബോധം എങ്കിലും, പരാതി കൊടുക്കുന്ന കോൺഗ്രെസ്സ്കാർക്ക് വേണം. ഇല്ലെങ്കിൽ നിങ്ങൾ ഗാന്ധിജിയുടെ പാർട്ടിക്കാർ ആകില്ല. സിപിഎം നോട് എന്നും എതിർപ്പ് ഉണ്ടാകും, പക്ഷെ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ നമ്മൾ ആദരിക്കണം'












Click it and Unblock the Notifications