Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍; കുംഭമേള വൈറല്‍ പെണ്‍കുട്ടി സഹായം തേടി, കേരളം മതിയെന്ന്

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കട്ടിയുടെ വിവാഹം വിവാദമായിരിക്കെ, മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയില്‍. പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനാണ് ഇവര്‍ വന്നത് എന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അറസ്റ്റ് ഹൈക്കോടതി ഈ മാസം 20 വരെ തടഞ്ഞിരിക്കുകയാണ്.

ചെന്നൈ നഗരം സ്തംഭിച്ചു; വിജയ് വീണ്ടും കുരുക്കില്‍, 3 സ്ഥാനാര്‍ഥികളുമായി ടി നഗറിലൂടെ റോഡ് ഷോ
ചെന്നൈ നഗരം സ്തംഭിച്ചു; വിജയ് വീണ്ടും കുരുക്കില്‍, 3 സ്ഥാനാര്‍ഥികളുമായി ടി നഗറിലൂടെ റോഡ് ഷോ

മധ്യപ്രദേശിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുത് എന്ന് കാണിച്ച് പെണ്‍കുട്ടി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് പ്രായപൂര്‍ത്തിയായതാണെന്നും ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാന്‍ അവകാശമുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. പ്രായം തെളിയിക്കുന്ന രേഖയും പെണ്‍കുട്ടി പരാതിക്കൊപ്പം നല്‍കി.

kumbha mela viral girl latest news-

ഉത്തര്‍ പ്രദേശിലെ കുംഭമേളയില്‍ മാല വില്‍ക്കാന്‍ വന്ന മധ്യപ്രദേശുകാരായ സംഘത്തിലാണ് ഈ പെണ്‍കുട്ടി ആദ്യം മാധ്യമങ്ങളില്‍ നിറഞ്ഞത്. ഫോട്ടോയും വീഡിയോയും വൈറലായതോടെ പെണ്‍കുട്ടിയെ തേടി കൂടുതല്‍ പേരെത്തി. ഇതോടെ ആശങ്കയിലായ കുടുംബം പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് തന്നെ അയച്ചു. പിന്നാലെ പരസ്യ കമ്പനികള്‍ തേടിയെത്തി. സിനിമാ വാ്ഗ്ദാനവും വന്നു.

ഡിഎ വര്‍ധനവ് ഇല്ല; ആ 18 മാസം പോലെ ആകുമോ ഇത്തവണ, പ്രതിഷേധവുമായി സര്‍ക്കാര്‍ ജീവനക്കാര്‍
ഡിഎ വര്‍ധനവ് ഇല്ല; ആ 18 മാസം പോലെ ആകുമോ ഇത്തവണ, പ്രതിഷേധവുമായി സര്‍ക്കാര്‍ ജീവനക്കാര്‍

കഴിഞ്ഞ മാസം കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് എത്തിയ പെണ്‍കുട്ടി മറ്റൊരു അഭിനേതാവായ ഫര്‍മാന്‍ ഖാനൊപ്പം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. വിവാഹിതരാകാന്‍ താല്‍പ്പര്യമുണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. വ്യക്തി രേഖകള്‍ പരിശോധിച്ച പോലീസ് എല്ലാ സൗകര്യങ്ങളും ചെയ്തു. മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നു.

വനിതാ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം

വിവാഹത്തിനെതിരെ പെണ്‍കുട്ടിയുടെയും ഫര്‍മാന്‍ ഖാന്റെയും കുടുംബം രംഗത്തുവന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വാദം ഉയര്‍ന്നു. തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കള്‍ അതേറ്റുപിടിച്ചു. ഇതോടെ വിവാദമായി. പെണ്‍കുട്ടി പ്രായം തെളിയിക്കുന്ന രേഖകളുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി. ഇതിനിടെ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കണ്ടെത്തി.

ഫര്‍മാന്‍ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഈ കേസിന്റെ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കുമാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. വനിതാ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വന്നതെന്നും അവര്‍ തന്നെ കൊണ്ടുപോകുമെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. തനിക്ക് കേരളത്തില്‍ താമസിക്കാനാണ് ഇഷ്ടം എന്നും പെണ്‍കുട്ടി കൊച്ചി പോലീസിനെ അറിയിച്ചു.

വന്ദേഭാരത് നമ്പര്‍ വണ്‍; കേരളത്തില്‍ ലോട്ടറി അടിച്ച് റെയില്‍വെ, ആദ്യ 10ല്‍ നാലും ഇവിടെ
വന്ദേഭാരത് നമ്പര്‍ വണ്‍; കേരളത്തില്‍ ലോട്ടറി അടിച്ച് റെയില്‍വെ, ആദ്യ 10ല്‍ നാലും ഇവിടെ

കൊച്ചി പോലീസിനെ മധ്യപ്രദേശ് പോലിസ് ബന്ധപ്പെട്ടു. ഫര്‍മാനെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുത് എന്ന ഹൈക്കോടതി നിര്‍ദേശം മധ്യപ്രദേശ് പോലീസിനെ അറിയിച്ചിട്ടുണ്ട് എന്ന് കൊച്ചി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫര്‍മാന്‍ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് പെണ്‍കുട്ടി ഭയക്കുന്നുണ്ട്. മാത്രമല്ല, തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+