Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംഭമേള പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അല്ല അത്; സഹോദരന്റേത്, ഡിജിപി നാളെ കമ്മീഷന് മുമ്പില്‍

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം നിയമാനുസൃതം ആണെന്നും മറ്റു ആരോപണങ്ങള്‍ തെറ്റാണെന്നും കേരള ഡിജിപി പട്ടിക ജാതി കമ്മീഷനെ അറിയിക്കും. ബുധനാഴ്ച ഡല്‍ഹിയില്‍ കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ കേരള-മധ്യപ്രദേശ് ഡിജിപിമാര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതുപ്രകാരം അന്വേഷണം നടത്തിയ റിപ്പോര്‍ട്ടുമായിട്ടാണ് ഡിജിപി ഡല്‍ഹിയിലെത്തുക.

തിരുവനന്തപുരത്ത് വച്ചാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഈ വേളയില്‍ വ്യക്തിപരമായ രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് വിവാഹം നടത്തിയത് എന്ന് ഡിജിപി കമ്മീഷനെ അറിയിക്കും. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടുണ്ട് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

KUMBHA MELA GIRL MARRIAGE

കഴിഞ്ഞ മാസം 11നാണ് പെണ്‍കുട്ടിയുടെ വിവാഹം തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ച് നടന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് ഹിന്ദുത്വ സംഘടനാ ബന്ധമുള്ളവര്‍ ആരോപിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയാണ് പെണ്‍കുട്ടി. ഭര്‍ത്താവ് ഉത്തര്‍ പ്രദേശുകാരനാണ്. രണ്ടുപേരും സിനിമാ രംഗത്തുള്ളവരാണ്. പ്രണയ ബന്ധം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.

'തന്റെ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റ്'

ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുകയും പെണ്‍കുട്ടിക്ക് 16 വയസ് തികഞ്ഞിട്ടേയുള്ളൂ എന്നു കണ്ടെത്തുകയും ചെയ്തതോടെയാണ് വിവാദം ശക്തിപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കോടതിയെ സമീപിച്ച് അറസ്റ്റ് തടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പട്ടിക വര്‍ഗ കമ്മീഷന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ഡിജിപിമാരെ വിളിപ്പിച്ചിരിക്കുന്നത്.

മധ്യപ്രദേശ് പോലീസ് കേരളത്തില്‍ എത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. കോടതിയുടെ രേഖകള്‍ കേരള പോലീസ് കാണിച്ചു. മാത്രമല്ല, പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന വിവരവും വന്നു. കേരളത്തില്‍ താമസിക്കാനാണ് താല്‍പ്പര്യം എന്ന് പെണ്‍കുട്ടി അറിയിച്ചു. മധ്യപ്രദേശ് പോലീസിന് കൈമാറരുത് എന്നും അഭ്യര്‍ഥിച്ചു.

തനിക്ക് 18 വയസ് തികഞ്ഞിട്ടുണ്ട് എന്നാണ് പെണ്‍കുട്ടി പറയുന്നത്. ബന്ധപ്പെട്ട രേഖകള്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചിരുന്നു. പോലീസിനും രേഖകള്‍ കൈമാറി. തന്റെ സഹോദരന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തിയാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു. കേരള പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞ കാര്യം കമ്മീഷനെ അറിയിക്കുന്നതോടെ വിവാദം കെട്ടടങ്ങുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+