Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുംഭമേള പെണ്‍കുട്ടിയെ സംരക്ഷിക്കാം; ക്ഷേത്രത്തിലെ വിവാഹം സാധുവല്ല', കോടതിയില്‍ ആശ്വാസം

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രധാന നിര്‍ദേശവുമായി കേരള ഹൈക്കോടതി. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍ഹാനെ അറസ്റ്റ് ചെയ്യുന്നത് ഒരുമാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. ജാമ്യം ലഭിക്കാനും അനുബന്ധ കാര്യങ്ങള്‍ക്കും മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സ്വര്‍ണത്തിന് എന്തുപറ്റി? വില സ്തംഭിച്ച് മൂന്നാംദിനം, 22, 18 കാരറ്റ് പവന്‍, ഗ്രാം വില അറിയാം
സ്വര്‍ണത്തിന് എന്തുപറ്റി? വില സ്തംഭിച്ച് മൂന്നാംദിനം, 22, 18 കാരറ്റ് പവന്‍, ഗ്രാം വില അറിയാം

നിലവില്‍ പെണ്‍കുട്ടിയുടെയും ഫര്‍മാന്റെയും വിവാഹവുമായി ബന്ധപ്പെട്ട് കേസ് എടുത്തിരിക്കുന്നത് മധ്യപ്രദേശ് പോലീസാണ്. അതുകൊണ്ടുതന്നെ മധ്യപ്രദേശിലെ കോടതിയെ ആണ് ഇവര്‍ ജാമ്യത്തിന് വേണ്ടി സമീപിക്കേണ്ടത്. അതിനുള്ള സാവകാശമാണ് കേരള ഹൈക്കോടതി നല്‍കിയത്. ഒരു മാസത്തേക്ക് ഫര്‍മാന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചത് ദമ്പതികള്‍ക്ക് നേരിയ ആശ്വാസമാണ്.

kumbha mela viral monalisa with husband

ഹൈക്കോടതിയില്‍ മധ്യപ്രദേശ് പോലീസ് ഉന്നയിച്ച വാദങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ല എന്ന വാദം പോലീസ് ആവര്‍ത്തിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടുണ്ട് എന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. ബന്ധപ്പെട്ട രേഖകള്‍ ഇവര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ എത്തിയാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ദമ്പതികള്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ഇളവ് നല്‍കിയത്.

യുഎഇയും സൗദിയും ഖത്തറും വീണു; കുതിച്ചുയര്‍ന്ന് അമേരിക്ക, എല്‍പിജി ഇറക്കുമതിയില്‍ ആദ്യം
യുഎഇയും സൗദിയും ഖത്തറും വീണു; കുതിച്ചുയര്‍ന്ന് അമേരിക്ക, എല്‍പിജി ഇറക്കുമതിയില്‍ ആദ്യം

പെണ്‍കുട്ടിയും ഫര്‍മാനും തമ്മിലുള്ള വിവാഹം നിലനില്‍ക്കില്ല എന്നാണ് പോലീസ് ഉന്നയിച്ച മറ്റൊരു വാദം. രണ്ട് ഹിന്ദുമത വിശ്വാസികളുടെ വിവാഹം ക്ഷേത്രത്തില്‍ നടന്നാല്‍ അത് സാധുവാകും. എന്നാല്‍ ഏതെങ്കിലും ഒരാള്‍ ഇതര മതവിശ്വാസിയാണെങ്കില്‍ ക്ഷേത്രത്തിലെ വിവാഹം സാധുവാകില്ല എന്നും പോലീസ് വാദിച്ചു.

പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യില്ലെന്നാണ് പോലീസ് നല്‍ികയ സൂചന. അതേസമയം, ഫര്‍മാനെ അറസ്റ്റ് ചെയ്‌തേക്കും. പെണ്‍കുട്ടിയെ ഇരയായി പരിഗണിച്ച് സംരക്ഷണം ഒരുക്കാന്‍ തയ്യാറാണ് എന്ന് പോലീസ് കോടതിയെ അറിയിച്ചു. നിലവില്‍ ദമ്പതികള്‍ കേരളത്തിലാണ് താമസിക്കുന്നത്. പെണ്‍കുട്ടി മധ്യപ്രദേശ് സ്വദേശിയും ഫര്‍മാന്‍ ഉത്തര്‍ പ്രദേശുകാരനുമാണ്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. കേരളത്തില്‍ ഷൂട്ടിങിന് വന്ന വേളയില്‍, വിവാഹിതരാകണമെന്നും സംരക്ഷണം ഒരുക്കണമെന്നും ഇവര്‍ പോലീസില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന വാദം ഉയര്‍ന്നു.

ബെംഗളൂരു-തായ്‌ലന്‍ഡ് സര്‍വീസ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ഇനി ഫുക്കറ്റിലേക്കും, ടിക്കറ്റ് നിരക്ക് അറിയാം
ബെംഗളൂരു-തായ്‌ലന്‍ഡ് സര്‍വീസ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ഇനി ഫുക്കറ്റിലേക്കും, ടിക്കറ്റ് നിരക്ക് അറിയാം

18 വയസ് തികഞ്ഞിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ പെണ്‍കുട്ടിയും ഫര്‍മാനും മാധ്യമങ്ങളെ കാണിച്ചിരുന്നു. എന്നാല്‍ ഇവ വ്യാജമായി തയ്യാറാക്കിയതാണ് എന്നാണ് പോലീസ് വാദം. വ്യാജ രേഖ ചമച്ചു, ശൈശവ വിവാഹം നടത്തി എന്നിവയ്ക്ക് പുറമെ പോക്‌സോ വകുപ്പും ഫര്‍മാനെതിരെ മധ്യപ്രദേശ് പോലീസ് ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+