കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി
തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി പോലീസ്. വിവാഹ സമയത്ത് സമര്‍പ്പിച്ച രേഖകളാണ് പരിശോധിച്ചത്. ആധാര്‍ കാര്‍ഡാണ് വിവാഹ സമയം ഹാജരാക്കിയിരുന്നത്. ഇത് ആധികാരികമാണ് എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുഐഡിഎഐ വെബ്സൈറ്റില്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കി.
ജനന സര്‍ട്ടിഫിക്കറ്റിലും ഇതേ ആധാര്‍ നമ്പറാണ്. ആശുപത്രിയില്‍ നിന്ന് ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. കേരളത്തിലെയും മധ്യപ്രദേശിലെയും പോലീസ് മേധാവിമാരോട് ഈ മാസം 22ന് ഹാജരാകാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ കേരള ഡിജിപി കമ്മീഷനെ അറിയിക്കും.

പെണ്‍കുട്ടിയുടെ വിവാഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം എന്നിവര്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്കി. കുന്നംകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദ് ആണ് പരാതിക്കാരന്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം നടപടി വേണം എന്നാണ് പരാതിയിലെ ആവശ്യം.
വിവാഹം നടക്കുന്ന വേളയില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ലഭിച്ച വിവരം. തുടര്‍ന്ന് ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസ് എടുത്തു. കഴിഞ്ഞ മാസം തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനില്‍ എത്തി സംരക്ഷണം ആവശ്യപ്പെട്ട ശേഷമായിരുന്നു ഇതെല്ലാം.
രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതാണോ?
വിവാഹം കഴിഞ്ഞ പിന്നാലെ പ്രായം സംബന്ധിച്ച വിവാദം ഉടലെടുത്ത വേളയില്‍ ഇരുവരും രേഖകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയിരുന്നു. മധ്യപ്രദേസ് സ്വദേശിയാണ് പെണ്‍കുട്ടി. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് ഫര്മാന് ഖാന്. ഇവര്‍ കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ മറ്റൊരു വിവാഹം നോക്കിയ വേളയിലാണ് ഷൂട്ടിങിന് വേണ്ടി കേരളത്തിലെത്തിയപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.
വിവാഹത്തെ എതിര്‍ത്ത് രണ്ടുപേരുടെയും കുടുംബം രംഗത്തുവന്നിരുന്നു. അഭിഭാഷകനായ പ്രഥം ദുബെ നല്കിയ പരാതിയിലാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന് ഇടപെട്ടത്. കമ്മീഷന് ചെയര്‍മാനും ബിജെപി നേതാവുമായ അന്തര്‍സിങ് ആര്യയുടെ നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. പെണ്‍കുട്ടിക്ക് 16 വയസും മൂന്ന് മാസവും ആയിട്ടുള്ളൂ എന്നാണ് ജനന സര്‍ട്ടിഫിക്കറ്റിലെ വിവരം. കേരളത്തില്‍ വച്ച് വിവാഹിതരാകുന്ന വേളയില്‍ പെണ്‍കുട്ടി നല്കിയ രേഖയില്‍ 18 വയസ് തികഞ്ഞിട്ടുണ്ട്.
പര്ധി ഗോത്ര വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരള പോലീസ് ദേശീയ കമ്മീഷനെ അറിയിക്കും. രേഖകള്‍ പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത് എന്നും ബോധിപ്പിക്കും. രേകഖളില്‍ കൃത്രിമം നടത്തിയത് ആര് എന്ന് കണ്ടെത്തേണ്ടി വരും. അവര്‍ക്കെതിരെ നടപടിക്കു സാധ്യതയുണ്ട്.
-
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പോക്സോ കേസിൽ വെട്ടിലായി സിപിഎം നേതാക്കൾ -
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഫര്മാന് ഖാനെതിരെ പോക്സോ കേസ്, കേരള ഡിജിപിയെ വിളിപ്പിച്ചു -
നർമ്മദയിൽ ഒഴുക്കിയത് 11,000 ലിറ്റര്‍ പാല്, ഗംഗയിൽ കളഞ്ഞത് 165 ലിറ്റര്‍ നെയ്യ്, വീഡിയോ വൈറൽ, വിവാദം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും















Click it and Unblock the Notifications