കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം; ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരം-കുമ്മനം

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഫോണ്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിനുള്ള നീക്കം ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബി.ജെ.പി വികാസ് യാത്രയ്ക്കായി കാസര്‍കോട്ടെത്തിയതായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുകയെന്നത് നിയമപരമായി ശരിയല്ല. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെയ്ക്കുന്നതെന്ന് അന്ന് പറഞ്ഞ ശശീന്ദ്രന്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വളഞ്ഞ വഴിയില്‍ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. ചെയ്ത കുറ്റം ഇല്ലാതായോ, ആരാണ് തെറ്റ് ചെയ്തത്, ചാനല്‍ സംപ്രേഷണം ചെയ്ത വിവരങ്ങള്‍ക്ക് ഉത്തരവാദിയാര്, ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് പോകാനുള്ള മാറ്റം വന്നിരിക്കുന്നത് -കുമ്മനം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പുറത്താക്കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ പാടില്ല.

kummanam2

കാസര്‍കോട് നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്ക് ബി.ജെ.പി ആവശ്യമായ എല്ലാവിധ പിന്തുണയും നല്‍കി അവരോടൊപ്പം ചേര്‍ന്ന് നീതിക്കായുള്ള പോരാട്ടങ്ങള്‍ നടത്തുമെന്നും കുമ്മനം വ്യക്തമാക്കി. വികാസ് യാത്രയ്ക്കായി ജില്ലയിലെത്തിയ കുമ്മനം രാജശേഖരന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഖാസി സിഎം അബ്ദുല്ല മൗലവി മരണം: ആക്ഷന്‍ കമ്മിറ്റിയുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പിഖാസി സിഎം അബ്ദുല്ല മൗലവി മരണം: ആക്ഷന്‍ കമ്മിറ്റിയുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

English summary
Kummanam about AK Saseendhran's rejoining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X