ഇതൊക്കെ കേരളം ക്ഷണിച്ചു വരുത്തിയത്, മലബാറിലെ ട്രഷറികള്‍ കാലിയായതിനു പിന്നില്‍ ആര്?
സംസ്ഥാനത്തെ സഹകരണ മേഖലകളിലും ട്രറികളിലും ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ചു വരുത്തിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ മേഖലകളിലും ട്രഷറികളിലും ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ചു വരുത്തിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജ ശേഖരന്. നോട്ട് പിന്‍വലിക്കല്‍ സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ നടപടിയാണെന്നും അദ്ദേഹം. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നോട്ട് പിന്‍വലിക്കലിന്റെ നേട്ടം സമീപ ഭാവിയില്‍ തന്നെ പാവപ്പെട്ടവര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രവുമായും റിസര്വ്ബാങ്കുമായും യുദ്ധപ്രഖ്യാപനം നടത്തി ജനങ്ങളെ പരിഭ്രാന്തിയുടെ കൊടുമുടിയില്‍ എത്തിക്കാനാണ് ഭരണകൂടവും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സഹകരണമേഖലയിലെ പണമിടപാടുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച സര്‍ക്കാരിനു വൈകി വിവേകം ഉണ്ടായിരിക്കുകയാണെന്നും കുമ്മനം പരിഹസിച്ചു. സര്‍വകക്ഷി യോഗത്തിലും നിയമസഭയിലെ ചര്‍ച്ചയിലും ബിജെപിയുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം.
പത്ത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ തീരുമാനമെങ്കില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാകുമായിരുന്നുവെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് തുക അനുവദിച്ചിട്ടും മലബാറില്‍ ട്രഷറി കാലിയാക്കിയതിനു പിന്നില്‍ ആരാണെന്ന് പരിശോധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം വളര്‍ത്താന്‍ ബോധപൂര്‍വം പരിശ്രമിക്കുന്നവരുണ്ടോ എന്ന സംശയം ഉയരുകയാണെന്നും കുമ്മനം.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications