കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതൊക്കെ കേരളം ക്ഷണിച്ചു വരുത്തിയത്, മലബാറിലെ ട്രഷറികള്‍ കാലിയായതിനു പിന്നില്‍ ആര്?

സംസ്ഥാനത്തെ സഹകരണ മേഖലകളിലും ട്രറികളിലും ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ചു വരുത്തിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ മേഖലകളിലും ട്രഷറികളിലും ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ചു വരുത്തിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജ ശേഖരന്‍. നോട്ട് പിന്‍വലിക്കല്‍ സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ നടപടിയാണെന്നും അദ്ദേഹം. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നോട്ട് പിന്‍വലിക്കലിന്റെ നേട്ടം സമീപ ഭാവിയില്‍ തന്നെ പാവപ്പെട്ടവര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രവുമായും റിസര്‍വ്ബാങ്കുമായും യുദ്ധപ്രഖ്യാപനം നടത്തി ജനങ്ങളെ പരിഭ്രാന്തിയുടെ കൊടുമുടിയില്‍ എത്തിക്കാനാണ് ഭരണകൂടവും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Kummanam

സഹകരണമേഖലയിലെ പണമിടപാടുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച സര്‍ക്കാരിനു വൈകി വിവേകം ഉണ്ടായിരിക്കുകയാണെന്നും കുമ്മനം പരിഹസിച്ചു. സര്‍വകക്ഷി യോഗത്തിലും നിയമസഭയിലെ ചര്‍ച്ചയിലും ബിജെപിയുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം.

പത്ത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ തീരുമാനമെങ്കില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാകുമായിരുന്നുവെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് തുക അനുവദിച്ചിട്ടും മലബാറില്‍ ട്രഷറി കാലിയാക്കിയതിനു പിന്നില്‍ ആരാണെന്ന് പരിശോധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം വളര്‍ത്താന്‍ ബോധപൂര്‍വം പരിശ്രമിക്കുന്നവരുണ്ടോ എന്ന സംശയം ഉയരുകയാണെന്നും കുമ്മനം.

English summary
kummanam against government on treasury trouble. issues invited by kerala says kummanam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X