'കേരളത്തില്‍ ജിഹാദികളെ വളര്‍ത്തുന്നത് സിപിഎം, പിണറായി തീവ്രവാദികള്‍ക്കൊപ്പം'
വടകര: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ നിലപാട് തീവ്രവാദത്തോടുള്ള മൃദു സമീപനത്തിന് വ്യക്തമായ ഉദാഹരണമാണെന്ന് കുമ്മനം പറയുന്നു. കേരളത്തില്‍ ജിഹാദികളെ വളര്‍ത്തുന്നത് സിപിഎം ആണെന്നും കുമ്മനം പറയുന്നു.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മതപരിവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് സമഗ്രമായി അന്വേഷിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനെതിരെയാണ് കുമ്മനം രംഗത്തെത്തിയിരിക്കുന്നത്.

എന്‍ഐഎ ആവശ്യമില്ല
ഹാദിയ കേസ് അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സുപ്രംകോടതിയില്‍ നല്‍കിയ സത്യവാങ്മാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സമഗ്ര അന്വേഷണം
കേസില്‍ സിബിഐ സമഗ്ര അന്വേഷണം നടത്തിയിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷിക്കേണ്ട കേസുകള്‍ ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു.

തീവ്രവാദത്തോട് മൃദു സമീപനം
പിണറായി സര്‍ക്കാരിന് തീവ്രവാദത്തോട് മൃദു സമീപനമാണെന്നും സര്‍ക്കാര്‍ ഭീകരവാദികളോട് സന്ധി ചെയ്യുകയാണെന്നും അതിനു വ്യക്തമായ ഉദാഹരണമാണ് എന്‍ഐഎ അന്വേഷണം വേണ്ടെന്ന് വച്ചതെന്നും കുമ്മനം.

സര്‍ക്കാര്‍ അവഗണിക്കുന്നു
അഖിലയെ മതം മാറ്റി ഹാദിയയാക്കിയ ഷഫീന്‍ ജഹാന്റെ ഭീകര ബന്ധത്തിന നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിയതാണെന്നും എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.

ജിഹാദികള്‍ക്ക് തേനും പാലും
കേരളത്തില്‍ ജിഹാദി ഭീകരര്‍ക്ക് തേനും പാലും നല്‍കി അവരെ താരാട്ടി വളര്‍ത്തിയത് ഇടത് വലത് മുന്നണികളാണെന്നും കുമ്മനം. ജീഹാദി ഭീകരര്‍ സൃഷ്ടിക്കുന്ന ഭീഷണി ഇരു മുന്നണികളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം.

ഇരു മുന്നണികളും ആപത്ത്
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇരു മുന്നണികളും നാടിന് ആപത്താണെന്ന് കുമ്മനം പറഞ്ഞു. ജനരക്ഷ യാത്രയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

ശക്തമായ സാന്നിധ്യം
സിപിഎം ഉള്ളിടത്ത് ബിജെപി ഇല്ലെന്ന കോടിയേരിയുടെ പ്രസ്താവന കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് കുമ്മനം പറയുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാത്തതിനാല്‍ സിപിഎം കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം.












Click it and Unblock the Notifications