പിണറായി ഭരിക്കുന്നത് ഭൂമാഫിയയ്ക്ക് വേണ്ടിയാണെന്ന് കുമ്മനം, അടിയന്തര ഇടപെടല്‍ വേണം
തിരുവല്ല: തോമസ് ചാണ്ടി വിഷയത്തില്‍ പിണറായിക്കെതിരെ ആഞ്ഞടിച്ച് ബിജൈപി സംസ്ഥാ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭൂ മാഫിയയ്ക്ക് വേണ്ടിയാണ് പിണറായി ഭരിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു. തോമസ് ചാണ്ടി നടത്തിയ നിയമ ലംഘകനങ്ങള്‍ക്കെതിരെ കേന്ദ്രത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് കുമ്മനം പറയുന്നു. സംഭവത്തിന്റെ ഗൗരവം കേന്ദ്രത്തെ ബോധ്യപ്പെടുത്തുമെന്നും കുമ്മനം. മാര്‍ത്താണ്ഡം കായലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. ഭൂരഹിത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് തോമസ് ചാണ്ടി കൈക്കലാക്കിയതെന്നാണ് കുമ്മനം പറയുന്നത്. ഇവിടത്തെ വഴിയും നികത്തിയിരുന്നു.

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തുന്നുണ്ട്. അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications