തോമസ് ഐസക്കിന്റെ കളി മോദിയോട് വേണ്ട,തീയില്‍ കുരുത്ത മോദിയെ പേടിപ്പിക്കാനാവില്ലെന്നും കുമ്മനം...
സഹകരണ മേഖലയിലെ പ്രശ്‌നത്തില്‍ ജനങ്ങളെ കബളിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
കൊച്ചി: മന്ത്രി തോമസ് ഐസക്കിന്റെ കളിയൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശമ്പളം മുടങ്ങുമെന്ന് കൊട്ടിഘോഷിച്ച് പത്രസമ്മേളനം നടത്തുന്ന ഐസക്ക് ശമ്പളം കിട്ടുമ്പോള്‍ ഒന്നും മിണ്ടില്ല. സഹകരണ മേഖലയിലെ പ്രശ്‌നത്തില്‍ ജനങ്ങളെ കബളിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
എറണാകുളം ടൗണ്‍ഹാളില്‍ ബിജെപി സംഘടിപ്പിച്ച സഹകരണ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം. തീയീല്‍ കുരുത്ത മോദിയുടെ അടുക്കല്‍ ഐസക്കിന്റെ തന്ത്രങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ നിക്ഷേപകരെ ഭയപ്പെടുത്താനാണ് ഐസക്കും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതൊന്നും പരിഗണിക്കാതെ രാഷ്ട്രീയ മുതലെടുപ്പിനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ കേന്ദ്രം നല്‍കുന്നുണ്ടെന്നും, നിയമപരമായ ധനവിനിയോഗത്തിലൂടെ സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നും കുമ്മനം പറഞ്ഞു.












Click it and Unblock the Notifications