കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബൽറാമിനെതിരെ കേസെടുക്കണം! ആന്റണിയുടെ മൗനത്തിന് പിന്നിൽ മകന്റെ ബന്ധങ്ങൾ? തുറന്നടിച്ച് കുമ്മനം...

വിടി ബൽറാമിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും, ചീഫ് സെക്രട്ടറിക്കും പരാതി നൽകുമെന്നും കുമ്മനം കോട്ടയത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: ടിപി ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ കൂട്ടുനിന്നെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് ആവശ്യം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കും! അടിവസ്ത്രങ്ങൾ അടിച്ചുമാറ്റും! ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ...

സോളാർ ചൂടിൽ മുഖ്യമന്ത്രിയ്ക്കും പൊള്ളും? ഇരയുടെ പേര് വെളിപ്പെടുത്തിയതിന് പിണറായിക്കെതിരെ പരാതി...സോളാർ ചൂടിൽ മുഖ്യമന്ത്രിയ്ക്കും പൊള്ളും? ഇരയുടെ പേര് വെളിപ്പെടുത്തിയതിന് പിണറായിക്കെതിരെ പരാതി...

ടിപി വധക്കേസുമായി ബന്ധപ്പെട്ട് ബൽറാം നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണെന്നും, ആദർശ രാഷ്ട്രീയത്തിന് അൽപമെങ്കിലും പ്രധാന്യം നൽകുന്നുണ്ടെങ്കിൽ അദ്ദേഹം സ്വമേധയാ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു. വിടി ബൽറാമിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും, ചീഫ് സെക്രട്ടറിക്കും പരാതി നൽകുമെന്നും കുമ്മനം കോട്ടയത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആ കരാർ എന്താണ്...

ആ കരാർ എന്താണ്...

ചോദ്യം ചെയ്യലിന് വിടി ബൽറാം സ്വമേധയാ ഹാജരായില്ലെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സോളാർ സമരം അവസാനിപ്പിക്കാൻ സിപിഎമ്മും യുഡിഎഫും തമ്മിലുണ്ടാക്കിയ കരാർ എന്താണെന്ന് തുറന്നു പറയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

ബിജെപി പറഞ്ഞത് ശരി...

ബിജെപി പറഞ്ഞത് ശരി...

കേരളത്തിൽ ഇരുമുന്നണികളും ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന ബിജെപിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ലയിക്കണം...

ലയിക്കണം...

ബിജെപിയെ എതിർക്കാൻ കേരളത്തിൽ ഇനി രണ്ടു മുന്നണികളുടെ ആവശ്യമില്ലെന്നും, യുഡിഎഫും എൽഡിഎഫും ലയിച്ച് ഒന്നാവണമെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു.

പ്രത്യേക കോടതി...

പ്രത്യേക കോടതി...

വിവാദമായ സോളാർ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരൂഹം...

ദുരൂഹം...

ആദർശ രാഷ്ട്രീയം പറയുന്ന എകെ ആന്റണിയും, മഹിളാ കോൺഗ്രസ് നേതൃത്വവും നിലവിലെ സംഭവവികാസങ്ങളിൽ മൗനം പാലിക്കുന്നത് ദുരൂഹമാണ്.

കാരണം...

കാരണം...

സോളാർ കേസുമായി എകെ ആന്റണിയുടെ മകന് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതാണ് അദ്ദേഹത്തിന്റെ മൗനത്തിന് കാരണമെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.

മറുപടിയില്ല...

മറുപടിയില്ല...

ടിപി വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് എന്തുപറ്റിയെന്ന് വിശദീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചെങ്കിലും, സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്നും കുമ്മനം പറഞ്ഞു.

English summary
kummanam against vt balram mla and wants inquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X