നാല് യുദ്ധങ്ങളിൽ ആർഎസ്എസ് സേവനം.. സൈന്യത്തോട് തോളോട് തോൾ ചേർന്ന് പ്രവർത്തനമെന്ന് കുമ്മനം!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആര്‍എസ്എസിനേയും ഇന്ത്യന്‍ സൈന്യത്തേയും താരതമ്യം ചെയ്തുകൊണ്ടുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിവാദത്തിലായിരിക്കുകയാണ്. സൈന്യത്തെ അപമാനിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ മോഹന്‍ ഭാഗവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു കഴിഞ്ഞു. മോഹന്‍ ഭാഗവതിനെ പട്ടാളത്തിലെടുത്ത് കൊണ്ട് ട്രോളന്മാരും ഒരു വശത്ത് ആര്‍എസ്എസിനെ കൊന്ന് കൊലവിളിക്കുന്നുണ്ട്.

ദിലീപിനെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി.. നിരപരാധിയെങ്കിൽ തെളിയിക്കട്ടെ! എല്ലാവരും പണമുള്ളവനൊപ്പം!

ചരിത്രത്തില്‍ ഇടം പിടിക്കാന്‍, പ്രത്യേകിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലിടം പിടിക്കാന്‍ ആര്‍എസ്എസ് വളരെ നാളുകളായി ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നിന്നും വിട്ടുനിന്ന സംഘടന, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കറെ പൂജിക്കുന്ന സംഘടനയാണ് ചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിച്ചേര്‍ക്കാന്‍ കഷ്ടപ്പെടുന്നത്. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ പിന്തുണച്ചെത്തിയ കുമ്മനവും കെ സുരേന്ദ്രനും ഇതേ ' വ്യാജ ചരിത്ര' നിര്‍മ്മിതിയാണ് നടത്തുന്നത്.

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യം വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍എസ്എസ് ചെയ്യും എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന. സൈന്യത്തെ വില കുറച്ച് കാണിച്ച മോഹന്‍ ഭാഗവത് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ നേതാക്കളടക്കം ആവശ്യപ്പെടുന്നത്. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് എന്നാണ് സംഘപരിവാര്‍ പക്ഷം.

പിന്തുണച്ച് കുമ്മനം

പിന്തുണച്ച് കുമ്മനം

മോഹന്‍ ഭാഗവതിനെ പിന്തുണയ്ക്കുന്ന കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്‍റെ മുസാഫ്പൂർ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കി അതിൻമേൽ ചർച്ച നടത്തുന്നത് രാഷ്ട്രീയ കുബുദ്ധി എന്നതിനപ്പുറം ഒന്നുമല്ല. "രാജ്യത്തിന് അടിയന്തിര ആവശ്യമുണ്ടായാൽ, ഭരണഘടന അനുവദിച്ചാൽ ജനങ്ങളെ യുദ്ധ സന്നദ്ധരാക്കാൻ സൈന്യത്തിന് 6 മാസമെങ്കിലും എടുക്കും, അതേ സമയം ആർഎസ്എസ് പ്രവർത്തകർക്ക് തയ്യാറാകാൻ 3 ദിവസം മാത്രമേ ആവശ്യമായി വരികയുള്ളൂ.

പ്രസ്താവന വളച്ചൊടിച്ചു

പ്രസ്താവന വളച്ചൊടിച്ചു

കാരണം സംഘ സ്വയംസേവകർ നിത്യേന പരിശീലനം നടത്തുന്നവരാണ്." ഇതാണ് മോഹൻജി പറഞ്ഞതിന്‍റെ രത്നച്ചുരുക്കം. ഇതിൽ എവിടെയാണ് സൈന്യത്തെ അവഹേളിക്കുന്ന ഭാഗമുള്ളതെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. ഈ വാക്കുകളെയാണ് 3 ദിവസം കൊണ്ട് ആർഎസ്എസിന് സൈന്യം ഉണ്ടാക്കാൻ സാധിക്കും എന്ന് വളച്ചൊടിച്ചത്. കുപ്രസിദ്ധമായ ഒരു ഇടത് പക്ഷ വെബ് പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ചുവടു പിടിച്ചാണ് ഇപ്പോൾ വിവാദങ്ങൾ അരങ്ങേറുന്നത്. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണ്.

സിപിഎമ്മിനെതിരെ

സിപിഎമ്മിനെതിരെ

കിട്ടിയ അവസരം മുതലാക്കി പിണറായി വിജയനും സിപിഎം നേതാക്കളും സൈന്യത്തിന് വേണ്ടി വാദിക്കുകയാണ്. ആർഎസ്എസിനെ എതിർക്കാൻ വേണ്ടിയാണങ്കിലും ഇന്ത്യൻ സൈന്യത്തെ അനുകൂലിക്കാൻ സിപിഎം നേതാക്കൾ തയ്യാറായത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യൻ സൈന്യം അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീകളെ ബലാത്സംഗം ചെയ്ത് രസിക്കുന്നവരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായം ഈ അവസരത്തിലെങ്കിലും ഉപേക്ഷിച്ചോ എന്ന് അറിയാൻ താത്പര്യമുണ്ട്.

ദേശസ്നേഹം പഠിപ്പിക്കേണ്ട

ദേശസ്നേഹം പഠിപ്പിക്കേണ്ട

ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞ, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ച,ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാരിൽ നിന്ന് അച്ചാരം വാങ്ങിയ, ഇന്ത്യാ ചൈന യുദ്ധ സമയത്ത് ചൈനാ അനുകൂല നിലപാട് സ്വീകരിച്ച, സായുധ വിപ്ലവത്തിലൂടെ ഇന്ത്യൻ ഭരണം പിടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ ചരിത്രമുള്ളവരാണ് സിപിഎമ്മുകാർ. ആ പാർട്ടിയുടെ നേതാക്കളിൽ നിന്ന് ദേശസ്നേഹം പഠിക്കേണ്ട ഗതികേട് ആർഎസ്എസിനും ബിജെപിക്കുമില്ല.

ആർഎസ്എസ് ചരിത്രത്തിൽ

ആർഎസ്എസ് ചരിത്രത്തിൽ

എല്ലാ വിഷമസന്ധികളിലും രാജ്യത്തിന് കൈത്താങ്ങായി നിന്ന സംഘടനയാണ് ആർഎസ്എസ്. രാജ്യം അഭിമുഖീകരിച്ച 4 യുദ്ധങ്ങളിലും ആർഎസ്എസ് ചെയ്ത സേവനം എന്താണെന്ന് അറിയണമെങ്കിൽ ചരിത്രം പഠിക്കണം. ഇന്ത്യാ- ചൈന യുദ്ധ സമയത്ത് ദില്ലിയിലെ ട്രാഫിക് നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആർഎസ്എസിനെ നിയോഗിച്ചത് ജവഹർലാൽ നെഹ്രു ആയിരുന്നെന്ന കാര്യം സിപിഎം നേതാക്കൾക്ക് അറിവില്ലാത്തതല്ല, അത് മനപ്പൂർവ്വം വിസ്മരിക്കുന്നതാണ്. ഇതിന്‍റെ പ്രത്യുപകാരം എന്ന നിലയിൽ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് ഇന്ത്യൻ സൈന്യത്തിനൊപ്പം മാർച്ച് ചെയ്തിട്ടുണ്ടെന്ന കാര്യം പിണറായി വിജയന് അറിയുമോ?

സ്വന്തം പാർട്ടിയെ പഠിപ്പിക്കൂ

സ്വന്തം പാർട്ടിയെ പഠിപ്പിക്കൂ

അതിർത്തികളിൽ സൈന്യത്തിനൊപ്പം തോളോട് തോൾ ചേർന്ന് ആർഎസ്എസ് പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് രക്തം ദാനം ചെയ്ത സഖാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ കൂലങ്കഷമായ ചർച്ച നടത്തുകയായിരുന്നു സഖാവേ. അത് കൊണ്ട് ആർഎസ്എസിനെ ദേശസ്നേഹം പഠിപ്പിക്കാൻ മുതിരാതെ സ്വന്തം പാർട്ടി സെക്രട്ടറിയോട് അദ്ദേഹത്തിന്‍റെ ജന്മനാട് ചൈനയല്ല ഇന്ത്യയാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് നല്ലത്.

 സുരേന്ദ്രനും പിന്തുണയ്ക്കുന്നു

സുരേന്ദ്രനും പിന്തുണയ്ക്കുന്നു

കെ സുരേന്ദ്രനും മോഹൻ ഭാഗവതിനെ പ്രതിരോധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: കാശ്മീർ മലമടക്കുകളിൽ ജീവൻ പണയംവെച്ച് പൊരുതുന്ന ഇന്ത്യൻ പട്ടാളക്കാരെ ബലാൽസംഗ വീരന്മാരെന്ന് ആക്ഷേപിച്ച സീതാറാം യെച്ചൂരിയുടേയും കോടിയേരി ബാലകൃഷ്ണൻറേയും പാർട്ടിക്ക് പൊടുന്നനെ രാജ്യസ്നേഹം തുളുമ്പുന്നത് കാണുമ്പോൾ ചിരിക്കുകയല്ലാതെ എന്തു ചെയ്യും.

സർട്ടിഫിക്കറ്റ് വേണ്ട

സർട്ടിഫിക്കറ്റ് വേണ്ട

ചൈനയെ ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വശക്തികൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്ന് തുടർച്ചയായി പ്രസംഗിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയൻറെ രാജ്യസ്നേഹം അഭിസാരികയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമാണ്. ആർ. എസ്. എസ്സിന് കമ്യൂണിസ്ടുകാരുടെ സർട്ടിഫിക്കററിൻറെ ഒരാവശ്യവും തൽക്കാലം ഇല്ല. മോഹൻജിയുടെ വാക്കുകൾ വളച്ചൊടിച്ച് മുതലെടുക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രം. അതിന് വെച്ച വെള്ളം വാങ്ങിവെക്കുന്നതായിരിക്കും ഉചിതം.

ഫേസ്ബുക്ക് പോസ്റ്റ്

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
BJP State leaders Kummanam Rajasekharan and K Surendran Supports Mohan Bhagwat.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്