• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കേരളത്തിൽ നിന്ന് ഗവർണറാകുന്ന ആദ്യത്തെ ആളല്ല കുമ്മനം! കുമ്മനത്തിന് മുമ്പ് ഗവർണറായ മലയാളികൾ ഇവരാണ്...

 • By Desk
cmsvideo
  ഒരു ഗവർണർ ആകാൻ വേണ്ട യോഗ്യതകൾ എന്തൊക്കെ? | Oneindia malayalam

  തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഗവർണർ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണെന്നാണ് കുമ്മനം രാജശേഖരനെ ചിലരൊക്കെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള അനവധി പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ഇങ്ങനെ തള്ളിമറിക്കുന്നവരും രാഷ്ട്രീയക്കാരന് ഗവർണർ പദവി നൽകി എന്ന് പരിഹസിക്കുന്നവരും ഇതൊന്നു വായിക്കണം. കാരണം, കേരളത്തിൽ നിന്ന് ഗവർണർ പദവിയിലെത്തുന്ന ആദ്യ വ്യക്തിയല്ല കുമ്മനം. ഇതിനുപുറമേ ഗവർണറായി നിയമിതനാകുന്ന ആദ്യ രാഷ്ട്രീയക്കാരനുമല്ല അദ്ദേഹം. വർഷങ്ങളായി വിവിധ പാർട്ടികളിൽ ഉൾപ്പെട്ട എത്രയോപേർ ഗവർണർമാരായി നിയമിതരായിട്ടുണ്ട്.

  1956-1957 കാലയളവിൽ മദ്രാസ് ഗവർണറായിരുന്ന എജെ ജോൺ ആണ് കേരളത്തിൽ നിന്നും ഗവർണർ പദവിയിലെത്തിയ ആദ്യ വ്യക്തി. തലയോലപ്പറമ്പ് സ്വദേശിയായിരുന്ന അദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിരുന്നു. 1952-1954 കാലയളവിൽ തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന എജെ ജോൺ, പിന്നീട് ആദ്യ തിരുവിതാകൂർ നിയമസഭയുടെ സ്പീക്കറും, പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിസഭയിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുമായി. 1957ൽ മദ്രാസ് ഗവർണറായിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.

  പട്ടം താണുപിള്ള...

  പട്ടം താണുപിള്ള...

  സ്വാതന്ത്ര്യസമര സേനാനിയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പട്ടം താണുപിള്ളയും ഗവർണർ പദവി വഹിച്ചിട്ടുണ്ട്. ഐക്യകേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായതിന് ശേഷമാണ് അദ്ദേഹം ഗവർണർ പദവിയിൽ എത്തിയത്. 1962 ഒക്ടോബർ ഒന്നിന് പഞ്ചാബ് ഗവർണറായി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമനം. 1964 വരെ പഞ്ചാബ് ഗവർണർ പദവി വഹിച്ച അദ്ദേഹം, പിന്നീട് ആന്ധ്രാപ്രദേശ് ഗവർണറായി. 1968 ഏപ്രിൽ 11 വരെയാണ് ആന്ധ്രാ ഗവർണറായി പട്ടം താണുപിള്ള സേവനമനുഷ്ഠിച്ചത്.

  മഹാരാഷ്ട്ര...

  മഹാരാഷ്ട്ര...

  ഇന്ത്യൻ മെഡിക്കൽ രംഗത്തെ പ്രശസ്തനായ ഡോക്ടർ പിവി ചെറിയാനാണ് പിന്നീട് ഗവർണർ പദവിയിലെത്തിയ മലയാളി. മദ്രാസ് മെഡിക്കൽ കോളേജിലെ ഇന്ത്യക്കാരനായ ആദ്യ സൂപ്രണ്ടായിരുന്നു പിവി ചെറിയാൻ. മദ്രാസ് കേന്ദ്രീകരിച്ച് മെഡിക്കൽ രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചതിന് ശേഷം രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചു. മദ്രാസ് കോർപ്പറേഷൻ മേയർ, മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിൽ അംഗം, തുടങ്ങിയ പദവികൾ വഹിച്ച പിവി ചെറിയാൻ 1964 നവംബർ 14നാണ് മഹാരാഷ്ട്ര ഗവർണറായി നിയമിതനായത്. മഹാരാഷ്ട്ര ഗവർണറായിരിക്കെ 1969 നവംബർ ഒമ്പതിന് അദ്ദേഹം മരണപ്പെട്ടു.

  കെകെ വിശ്വനാഥൻ...

  കെകെ വിശ്വനാഥൻ...

  അഭിഭാഷകനായും ട്രേഡ് യൂണിയൻ നേതാവായും കഴിവ് തെളിയിച്ച കെകെ വിശ്വനാഥനും കേരളത്തിൽ നിന്നും ഗവർണർ പദവിയിലെത്തിയ വ്യക്തിയാണ്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്ന കെകെ വിശ്വനാഥൻ 1973ലാണ് മഹാരാഷ്ട്ര ഗവർണറായി നിയമിതനായത്. 1978 ആഗസ്റ്റ് 13 വരെ കെകെ വിശ്വനാഥൻ മഹാരാഷ്ട്ര ഗവർണറായിരുന്നു. പിന്നീട് എസ്എൻഡിപി യോഗം പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

  പിസി അലക്സാണ്ടർ...

  പിസി അലക്സാണ്ടർ...

  ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന പിസി അലക്സാണ്ടർ 1988ലാണ് ആദ്യമായി ഗവർണർ പദവിയിലെത്തുന്നത്. 1988ൽ തമിഴ്നാട് ഗവർണറായി നിയമിതനായ അദ്ദേഹം 1990 വരെ ആ പദവിയിൽ തുടർന്നു. പിന്നീട് 1993ൽ മഹാരാഷ്ട്ര ഗവർണറായി നിയമിതനായി. ഇതിനിടെ ഗോവയുടെ ചുമതലയും വഹിച്ചു. ദീർഘകാലം ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അദ്ദേഹം രാജ്യസഭാംഗവുമായിരുന്നു.

   കോൺഗ്രസ്...

  കോൺഗ്രസ്...

  കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനും ഗവർണർ പദവിയിലെത്തിയ വ്യക്തിയാണ്. 1993ൽ ആൻഡമാനിലെ ലെഫ്റ്റന്റ് ഗവർണറായാണ് അദ്ദേഹം ആദ്യം നിയമിക്കപ്പെട്ടത്. പിന്നീട് കേരളത്തിൽ തിരിച്ചെത്തി രാഷ്ട്രീയ രംഗത്ത് വീണ്ടും സജീവമായി. 2011ൽ അദ്ദേഹത്തെ രണ്ടാമതും ഗവർണറായി നിയമിച്ചു. 2011 സെപ്റ്റംബർ രണ്ട് മുതൽ 2014 ജൂലായ് 6 വരെയുള്ള മിസോറാമിലെ ഗവർണറായിരുന്നു വക്കം പുരുഷോത്തമൻ.

  എംഎം ജേക്കബ്...

  എംഎം ജേക്കബ്...

  കോട്ടയത്ത് നിന്നും ഉയർന്നുവന്ന പ്രമുഖ കോൺഗ്രസ് നേതാവായ എംഎം ജേക്കബും ഗവർണർ പദവി വഹിച്ചിരുന്നു. 1995ലും 2000ലും ഗവർണറായിരുന്ന അദ്ദേഹം, ഇടക്കാലത്ത് അരുണാചൽ പ്രദേശിന്റെയും ചുമതല വഹിച്ചിരുന്നു.

   അരുണാചൽ...

  അരുണാചൽ...

  കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ ശങ്കരനാരായണനെ 2007 സെപ്റ്റംബറിലാണ് ആദ്യമായി ഗവർണറായി നിയമിക്കുന്നത്. 2008 ജനുവരി 26 വരെ അരുണാചൽ ഗവർണറായിരുന്ന അദ്ദേഹം, 2009 ജൂണിൽ ആസാമിലും, 2010 മുതൽ 2014 വരെ മഹാരാഷ്ട്രയിലും ഗവർണർ പദവി വഹിച്ചിരുന്നു.

   എംകെ നാരായണൻ...

  എംകെ നാരായണൻ...

  ഇന്ത്യൻ നയതന്ത്രജ്ഞനും, മൻമോഹൻ സിങ് സർക്കാരിന്റെ കാലയളവിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന എംകെ നാരായണനും ഗവർണർ പദവിയിൽ നിയമിക്കപ്പെട്ടിരുന്നു. 2010 ജനുവരി 24ന് പശ്ചിമബംഗാൾ ഗവർണറായി നിയമിതനായ അദ്ദേഹം 2014 ജൂൺ 30 വരെ ആ പദവിയിൽ തുടർന്നു.

  ഒരു ഗവർണറാവാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം? കുമ്മനത്തിനും തടസമില്ല... മാസം മൂന്നര ലക്ഷം രൂപ ശമ്പളം..

  English summary
  kummanam appointed as mizoram governor; list of previous malayali governors.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more