കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം കേരളത്തില്‍ എത്തി! അഭിപ്രായ വോട്ടെടുപ്പില്‍ തരൂരിനെക്കാള്‍ മുന്നില്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
കുമ്മനം കേരളത്തില്‍ എത്തി | Oneindia Malayalam

തിരുവനന്തപുരം പിടിക്കാന്‍ മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍ രാജിവെച്ച് കേരളത്തില്‍ എത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. വലിയ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുമ്മനത്തിനായി ഒരുക്കിയത്. വിമാനത്താവളത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ അദ്ദേഹം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് എത്തി.

<strong>സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ</strong>സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ

ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കുമ്മനത്തിന്‍റെ മടങ്ങി വരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശിര്‍വാദത്തോടെയാണ് അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിയായുള്ള മടങ്ങി വരവ്. ബിജെപിക്ക് അടിത്തറയുള്ള തിരുവനന്തപുരത്ത് കുമ്മനത്തിലൂടെ ആദ്യ എംപിയെ കിട്ടുമെന്നാണ് ബിജെപി പ്രതീക്ഷ. അഭിപ്രായ വോട്ടെടുപ്പിലും തരൂരിനെക്കാള്‍ മുന്നിലാണ് കുമ്മനം

കുമ്മനം ഗോദയിലേക്ക്

കുമ്മനം ഗോദയിലേക്ക്

നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ മടങ്ങിയെത്തി. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി തിരുമാനം. ആര്‍എസ്എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കുമ്മനത്തെ ദേശീയ നേതൃത്വം മടക്കി കൊണ്ടുവന്നത്.

ആര്‍എസ്എസ് ആവശ്യം രണ്ട്

ആര്‍എസ്എസ് ആവശ്യം രണ്ട്

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കുക, എന്‍ഡിഎയുടെ കണ്‍വീനറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആര്‍എസ്എസ് പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വെച്ചത്.കുമ്മനത്തിലൂടെ ആദ്യ എംപിയെ ബിജെപിക്ക് തിരുവനന്തപുരത്ത് ലഭിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്.

ആഭ്യന്തര സര്‍വ്വേകള്‍

ആഭ്യന്തര സര്‍വ്വേകള്‍

ബിജെപിക്ക് ഏറെ അടിത്തറയുള്ള മണ്ഡലം കൂടിയാണ് തിരുവനന്തപുരം. പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം തന്നെ ബിജെപിക്ക് തിരുവനന്തപുരത്ത് സാധ്യത കല്‍പ്പിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയും തിരുവനന്തപുരം പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ജനപിന്തുണയുള്ള നേതാവ്

ജനപിന്തുണയുള്ള നേതാവ്

കുമ്മനത്തിന്‍റെ ജനപിന്തുണ ബിജെപിയുടെ വിജയത്തിന് സഹായിക്കുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ട് വെച്ചത്. അതേസമയം കുമ്മനത്തിന്‍റെ വരവില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

ത്രികോണ മത്സരം

ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷിയാകുക. സിപിഐയുടെ സി ദിവാകരനാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ശശി തരൂരിനെ സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍റ് പ്രഖ്യാപിചിട്ടില്ലേങ്കിലും തരൂര്‍ തന്നെയാകും ഇവിടെ മത്സരിക്കുക.

തരൂരിനെ പറപ്പിക്കും?

തരൂരിനെ പറപ്പിക്കും?

മണ്ഡലത്തില്‍ തരൂര്‍ ഇപ്പോള്‍ തന്നെ പ്രചരണം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ തവണ ശശി തരൂരിനെതിരെ ശക്തമായ മത്സരം തിരുവനന്തപുരത്ത് തീര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.വെറും 15000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു തരൂരും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലും തമ്മില്‍ ഉണ്ടായിരുന്നത്.

കണക്ക് കൂട്ടി ബിജെപി

കണക്ക് കൂട്ടി ബിജെപി

ഇത്തവണ അതുകൊണ്ട് തന്നെ കുമ്മനത്തിന് മുന്നേറാന്‍ ആകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്. മത സാമുദായിക നേതാക്കളോട് കുമ്മനത്തിനുളള അടുപ്പവും പാര്‍ട്ടിക്കുളളിലെ സ്വീകാര്യതയും ഇതിന് സഹായകമാകുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

എല്ലാവര്‍ക്കും

എല്ലാവര്‍ക്കും

ഇതുകൂടാതെ എന്‍എസ്എസുമായും എസ്എന്‍ഡിപിയുമായും കുമ്മനത്തിന് അടുത്ത ബന്ധമുണ്ട്. വിഎസ്ഡിപിയുമായുള്ള അടുത്ത ബന്ധം നാടാര്‍ വോട്ടുകളും പാര്‍ട്ടിയിലേക്ക് ഒഴുകുന്നതിന് സഹായമാകുമെന്നും ബിജെപി നേതൃത്വം കണക്കാക്കുന്നു.

തരൂരിനെ തോല്‍പ്പിക്കും?

തരൂരിനെ തോല്‍പ്പിക്കും?

ഒരു പ്രമുഖ പോര്‍ട്ടല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ തരൂരിനെക്കാള്‍ സാധ്യത കുമ്മനത്തിനാണെന്നാണ് റിപ്പോര്‍ട്ട്. ജയിച്ചാല്‍ ആര് മന്ത്രിയാകുമെന്ന ചോദ്യത്തിന് പോളില്‍ കുമ്മനത്തെ 51 ശതമാനം പേരാണ് പിന്തുണച്ചത്.

ആദ്യ ഷോട്ട്

ആദ്യ ഷോട്ട്

അതേസമയം ശശി തരൂരിന് ലഭിച്ചത് 41 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതിനിടെ കേരളത്തില്‍ എത്തിയ കുമ്മനം തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണ ആയുധമാക്കരുതെന്ന തിരഞ്ഞെടുപ്പ് ഓഫീസറുടെ തിരുമാനത്തെ അംഗീകരിക്കാന്‍ ആവില്ലെന്നും കുമ്മനം വ്യക്തമാക്കി.

പരാതി കൊടുക്കും

പരാതി കൊടുക്കും

ഇവിടെ ഉന്നയിക്കുന്നത് മത ആരാധനാ സ്വാതന്ത്ര്യമാണ്. അതുകൊണ്ട് തന്നെ വിശ്വാസവും ആരാധനയും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും കുമ്മനം പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

<strong>കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രി! വന്‍ ഓഫറുമായി ദേശീയ നേതൃത്വം! തുറുപ്പാക്കാന്‍ ആര്‍എസ്എസ്</strong>കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രി! വന്‍ ഓഫറുമായി ദേശീയ നേതൃത്വം! തുറുപ്പാക്കാന്‍ ആര്‍എസ്എസ്

<strong>ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്! സാധ്യത ഉള്ളത് ഇവര്‍ക്ക്</strong>ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്! സാധ്യത ഉള്ളത് ഇവര്‍ക്ക്

English summary
Kummanam back to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X