കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് ബിജെപി; വെല്ലുവിളി നേരിടാൻ തയ്യാറെന്ന് കുമ്മനം!

  • By Akshay
Google Oneindia Malayalam News

Recommended Video

cmsvideo
'കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് BJP' | Oneindia Malayalam

കണ്ണൂർ: സിപിഎമ്മിന്റെ വെല്ലുവിളി നേരിടാൻ ഞാനും എന്റെ പ്രവർത്തകരും തന്നെ ധാരാളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നതു ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ജനരക്ഷായാത്രയുടെ മൂന്നാം ദിന പര്യടന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കുമ്മനം.

ജനരക്ഷായാത്ര പര്യടനം തുടങ്ങിയതോടെ ബിജെപിക്കെതിരെ സിപിഎം ദേശീയ തലത്തില്‍ ജാഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ കേരളത്തിലൊഴികെ ഏതു സംസ്ഥാനത്താണ് അവര്‍ക്കു ജാഥ നടത്താന്‍ കഴിയുക എന്ന് അദ്ദേഹം ചോദിച്ചു. ജനരക്ഷായാത്ര തുടങ്ങിയശേഷം ബിജെപിക്കെതിരെ എല്ലായിടത്തുനിന്നും നിരന്തര വിമര്‍ശനമാണ്. പാര്‍ട്ടിയുടെ ശക്തിയാണ് അതു തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനെതിരെയല്ല

കേരളത്തിനെതിരെയല്ല

സംസ്ഥാനത്തു പര്യടനം നടത്തുന്ന ജനരക്ഷായാത്ര കേരളത്തിനെതിരെയല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായ്ക്ക് താൽപ്പര്യം

അമിത് ഷായ്ക്ക് താൽപ്പര്യം

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ ജാഥ പോകുമ്പോള്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു.

സുപ്രധാന ചർച്ച

സുപ്രധാന ചർച്ച

ജിഎസ്ടിയുമായി ബന്ധപ്പെട്ടും മറ്റും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്താനുള്ളതിനാല്‍ വരാന്‍ കഴിഞ്ഞില്ല.

ഞാൻ മതി...

ഞാൻ മതി...

ഇത്ര പ്രധാനപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എന്തു റിസ്‌കെടുത്തും വരാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, പ്രധാനപ്പെട്ട ചുമതലകള്‍ ഡല്‍ഹിയില്‍ നിറവേറ്റാനുള്ളപ്പോള്‍ താങ്കള്‍ വരേണ്ട കാര്യമില്ല, ഇവിടെ സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ താനും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ ധാരാളം എന്നു താന്‍ പറഞ്ഞെന്നും കുമ്മനം വ്യക്തമാക്കി.

അമിത് ഷാ തിരിച്ച് വരും...

അമിത് ഷാ തിരിച്ച് വരും...

പിണറായി വിജയന്റെ നാട്ടിലൂടെ പോകുന്ന ജാഥയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അമിത് ഷാ വീണ്ടും വരുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

English summary
Kummanam Rajasekharan about 'Juanaraksha Yathra'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X