കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന് എട്ടിന്റെ പണി... ഗവര്‍ണര്‍ പദവി പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍!! കണ്ടം വഴി ഓടിയെന്ന് സിപിഎം

കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്ന് സിപിഎം

Google Oneindia Malayalam News

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെങ്ങന്നൂരിനെയും കേരളത്തെയും ഒരേപോലെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചെന്ന കാര്യം. ചെങ്ങന്നൂരില്‍ പ്രചാരണത്തിന് അദ്ദേഹത്തിന്റെ സേവനം അത്രത്തോളം വേണ്ടപ്പോഴായിരുന്നു ഈ അപ്രതീക്ഷിത നീക്കം. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ് ഈ നീക്കത്തില്‍. എന്തായാലും കൊട്ടിഘോഷിച്ച പോലെ അദ്ദേഹത്തിന്റെ പോക്ക് ആദരവ് വാങ്ങിയല്ല. കുമ്മനത്തിന് കിട്ടിയ പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണ് ഗവര്‍ണര്‍ പദവിയെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ ഇത്രയും സമയം കിട്ടിയിട്ടും സംഘടനയ്ക്ക് വേണ്ടത്ര വേരോട്ടം പോലും ഉണ്ടാക്കാന്‍ കുമ്മനത്തിന് സാധിച്ചിട്ടില്ലെന്നാണ് വിമര്‍ശനം. ഗവര്‍ണറാക്കിയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിത്തിനും അവസാനമായിരിക്കുകയാണ്. കുമ്മനത്തിന്റെ നേതൃത്വം പരാജയമായിരുന്നുവെന്നും വിഭാഗീയത കടുക്കുകയാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസിന് ഈ നീക്കത്തില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തോല്‍വി സമ്മതിച്ചു

തോല്‍വി സമ്മതിച്ചു

സിപിഎം കോണ്‍ഗ്രസും ഈ നീക്കത്തെ ശരിക്ക് പരിഹസിച്ചിട്ടുണ്ട്. തോല്‍വി സമ്മതിച്ച് കണ്ടം വഴി ഓടിയിരിക്കുകയാണ് ബിജെപിയും കുമ്മനവുമെന്നാണ് പരിഹാസം. അതേസമയം പ്രചാരണ വിഷയങ്ങളെല്ലാം കുമ്മനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്തിനാണ് അദ്ദേഹം പോയതെന്ന് ബിജെപിയുടെ പ്രചാരണത്തിനിടെ പലരും ചോദിച്ചതായി സൂചനയുണ്ട്. ഗവര്‍ണര്‍ പദവി ദേശീയ നേതൃത്വം അദ്ദേഹത്തിന് നല്‍കിയ ആദരവാണെന്നാണ് ബിജെപിയുടെ വിശദീകരണം. പക്ഷേ അവസാന നിമിഷം അദ്ദേഹത്തെ മാറ്റിയതിനെ കുറിച്ച് വിശദീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍

പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍

കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന ഘടകം തീര്‍ത്തും പരാജയമാണെന്ന് ദേശീയ നേതൃത്വത്തിന് ബോധ്യമായെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. അതുകൊണ്ട് അദ്ദേഹത്തിന് കിട്ടിയ പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണ് ഇതെന്ന് കോടിയേരി പറയുന്നു. യഥാര്‍ത്ഥത്തില്‍ ഗവര്‍ണറായി ആദ്യം പരിഗണിച്ചിരുന്നത് ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍പിള്ളിയെ ആയിരുന്നെന്നും അവസാന നിമിഷം ഒഴിവാക്കിയതാണെന്നും കോടിയേരി പറഞ്ഞു. അതേസമയം തോല്‍വി ഭയന്നാണ് ബിജെപി സ്വന്തം പടനായകനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

ബിജെപിക്ക് നിരാശ

ബിജെപിക്ക് നിരാശ

ഗവര്‍ണര്‍ പദവി കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും കുമ്മനം പോയത് ബിജെപിയെ ശരിക്കും തളര്‍ത്തിയിട്ടുണ്ട്. ഗ്രൂപ്പിസമില്ലാത്ത നേതാവായിരുന്ന കുമ്മനം എല്ലാ പ്രവര്‍ത്തകരോടും തുല്യമായിട്ടായിരുന്നു ഇടപെട്ടിരുന്നത്. അതേസമയം പ്രാദേശിക തലത്തില്‍ കുമ്മനത്തിന്റെ അഭാവം വലിയ ചര്‍ച്ചയായിട്ടുണ്ട്. അണികളോട് വിശദീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വം കുറ്റസമ്മതം നടത്തി കഴിഞ്ഞു. അതേസമയം ഇത് നേതാക്കളുടെ ശരീരഭാഷയിലും വ്യക്തമായി പ്രകടമായിരുന്നു. ഈ നീക്കത്തോട് പ്രതികരിക്കാനില്ലെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. കേന്ദ്രം ഗവര്‍ണറെയും മന്ത്രിമാരെയും എംപിമാരെയും കേരളത്തിന് നല്‍കുമ്പോള്‍ തിരിച്ച് ഒന്നും നല്‍കാന്‍ നമ്മള്‍ തയ്യാറാവുന്നില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

കനത്ത എതിര്‍പ്പ്

കനത്ത എതിര്‍പ്പ്

സംസ്ഥാന നേതൃത്വത്തിന് ഈ നീക്കത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്നാണ് സൂചന. അടുത്ത ദേശീയ എക്‌സിക്യൂട്ടിവിലോ അതല്ലെങ്കില്‍ അമിത് ഷാ കേരളം സന്ദര്‍ശിക്കുമ്പോഴോ ഇക്കാര്യം അവര്‍ അറിയിക്കുമെന്നാണ് സൂചന. അതിന് മുമ്പ് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വത്തെയും പ്രതിഷേധമറിയിക്കും. അതേസമയം കുമ്മനം പോകുന്നതോടെ സംസ്ഥാന സമിതിയില്‍ പോര് കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ബിജെപിക്കുള്ള വേരോട്ടം കൂടി ഇതുവഴി ഇല്ലാതാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. കുമ്മനത്തെ പോലെ എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു നേതാവ് ബിജെപിയിലില്ല എന്നതും അവര്‍ക്ക് തിരിച്ചടിയാണ്.

ജനങ്ങള്‍ക്ക് സന്തോഷം

ജനങ്ങള്‍ക്ക് സന്തോഷം

പ്രതിഷേധമുണ്ടെങ്കിലും എതിരാളികള്‍ക്ക് വിമര്‍ശിക്കാന്‍ അവസരം കൊടുക്കാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗവര്‍ണര്‍ പദവി സംസ്ഥാനത്തിന് കിട്ടിയ ആദരവാണെന്നായിരിക്കും പ്രചാരണത്തില്‍ ഉന്നയിക്കുക. നടനും എംപിയുമായ സുരേഷ് ഗോപി ഗവര്‍ണര്‍ പദം ആദരവാണെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് വരെ പ്രചാരണത്തില്‍ സജീവമായിരുന്നു കുമ്മനം. അതുകൊണ്ട് അദ്ദേഹത്തിന് കിട്ടിയ ആദരവ് ജനങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഒരു നേതാവിന് സൂചന പോലും നല്‍കാതെ മാറ്റിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് ചെങ്ങന്നൂരിലെ ബിജെപി നേതൃത്വം പറയുന്നു. സ്ഥാനാര്‍ത്ഥിക്ക് പോലും ഇത് പ്രയാസം ഉണ്ടാക്കിയതായി ഇവര്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണം അവസാനിച്ചു.... ഇനി നിശബ്ദ പ്രചാരണം, ആവേശമായി കൊട്ടിക്കലാശം!!ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണം അവസാനിച്ചു.... ഇനി നിശബ്ദ പ്രചാരണം, ആവേശമായി കൊട്ടിക്കലാശം!!

കൈരാനയില്‍ ഹിന്ദുത്വ പ്രചാരണവുമായി ബിജെപി... പെരുമാറ്റ ചട്ടം ലംഘിച്ചു.... വര്‍ഗീയ പ്രചാരണം!!കൈരാനയില്‍ ഹിന്ദുത്വ പ്രചാരണവുമായി ബിജെപി... പെരുമാറ്റ ചട്ടം ലംഘിച്ചു.... വര്‍ഗീയ പ്രചാരണം!!

English summary
kummanam deputation in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X