Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐയെ ശരിയാക്കാൻ കുമ്മനത്തിന്റെ ഐഡിയ! ആദ്യം സിപിഎം നന്നാകട്ടെ....

സിപിഎം നേതാക്കൻമാരെ അനുകരിക്കുന്ന എസ്എഫ്ഐ നന്നാകണമെങ്കിൽ സിപിഎം ആദ്യം ജനാധിപത്യ ശൈലി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: എതിരാളികൾക്കും പ്രവര്‍ത്തനം സ്വാതന്ത്ര്യം അനുവദിക്കണമെന്ന് എസ്എഫ്ഐയെ ഉപദേശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വന്തം സംഘടനയിൽ അത് നടപ്പാക്കുമോയെന്ന് കുമ്മനം രാജശേഖരൻ. രാഷ്ട്രീയ എതിരാളികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പഠനക്യാമ്പിൽ സംസാരിക്കുന്നതിനിടെയാണ് എസ്എഫ്ഐയുടെ പ്രവർത്തനശൈലി മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ചെങ്കോട്ടയിലേക്ക് സ്വാഗതമെന്നത് പോലെയുള്ള സങ്കുചിത മുദ്രാവാക്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസംഗത്തെ മുൻനിർത്തിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണമറിയിച്ചിരിക്കുന്നത്.

kummanam

മുഴുക്കുടിയനായ പിതാവ് മകനോട് മദ്യപാനം നിർത്താൻ ആവശ്യപ്പെടുന്നതു പോലെയേ കോടിയേരിയുടെ ഉപദേശത്തെ കാണാനാകുകയുള്ളുവെന്നും, സിപിഎം നേതാക്കൻമാരെ അനുകരിക്കുന്ന എസ്എഫ്ഐ നന്നാകണമെങ്കിൽ സിപിഎം ആദ്യം ജനാധിപത്യ ശൈലി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയുടെ മുദ്രാവാക്യം സങ്കുചിതമാണെന്ന് കണ്ടെത്തിയ കോടിയേരി ഇത്ര നാളും ഇവരെക്കൊണ്ട് ചെയ്യിച്ച അപരാധങ്ങൾക്ക് മാപ്പു പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+