കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ എംഎല്‍എയാക്കും!! രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്!!

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ പതറിയിരിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശബരിമല പോലൊരു സുവര്‍ണാവസരം ഉണ്ടായിട്ട് കൂടി കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും നേടാന്‍ ആകാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാന അധ്യക്ഷന്‍റെ പിടിപ്പ് കേടും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതുമാണ് ഇതിന് ഒരു പരിധിവരെ കാരണമായി ദേശീയ നേതൃത്വം വിലയിരുത്തുന്നത്.

<strong>പി ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ നീക്കം? ഇനി എന്ത്? ആശങ്കയോടെ നേതൃത്വം</strong>പി ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ നീക്കം? ഇനി എന്ത്? ആശങ്കയോടെ നേതൃത്വം

എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മറികടക്കാനുള്ള ശക്തമായ നീക്കത്തിലാണ് സംസ്ഥാന ബിജെപി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കാസര്‍ഗോഡേ മഞ്ചേശ്വരത്തും തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലും കെ സുരേന്ദ്രനേയും കുമ്മനം രാജശേഖരനേയും ഇറക്കാനുള്ള നീക്കത്തിലാണ് ബിജെപി. വിശദാംശങ്ങള്‍ ഇങ്ങനെ

 രണ്ടും കല്‍പ്പിച്ച് ബിജെപി

രണ്ടും കല്‍പ്പിച്ച് ബിജെപി

ബിജെപിക്ക് ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന തിരുവനന്തപുരത്തും ശബരിമല ശ്രദ്ധാകേന്ദ്രമായ പത്തനംതിട്ടയിലും വിജയം നേടാന്‍ കഴിയാതിരുന്നതില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ശബരിമല തീവ്ര വിഷയമാക്കി പ്രചരണം നടത്തിയിട്ട് പോലും വിജയം നേടാനായില്ലെന്നതില്‍ സംസ്ഥാന നേതാക്കള്‍ക്കിടയിലും വിഭാഗീയത സൃഷ്ടിച്ചിട്ടുണ്ട്.

 വോട്ട് വിഹിതം ഉയര്‍ത്തി

വോട്ട് വിഹിതം ഉയര്‍ത്തി

അതേസമയം ഈ കേരളത്തില്‍ ഉടനീളം വോട്ട് വിഹിതം ഉയര്‍ത്താന്‍ ആയെന്നത് ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇത് കൈമുതലാക്കി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പൊരുതാനുറച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

 ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലും കാസര്‍ഗോഡെ മഞ്ചേശ്വരത്തുമാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. വട്ടിയൂര്‍ക്കാവ് എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് എംഎല്‍എ പി അബ്ദുള്‍ റസാഖ് അന്തരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

 വോട്ട് വിഹിതം ഉയര്‍ന്നു

വോട്ട് വിഹിതം ഉയര്‍ന്നു

ഈ രണ്ട് മണ്ഡലങ്ങളിലും ഇത്തവണ വോട്ട് വിഹിതം ഉയര്‍ന്നെന്നതാണ് ബിജെപിയുടെ പ്രതീക്ഷയ്ക്കാധാരം. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 53,545 വോട്ടുകള്‍ കിട്ടിയപ്പോള്‍ കുമ്മനത്തിന് ഇവിടെ നിന്ന് 50,709 വോട്ടുകളാണ് ലഭിച്ചത്.

 രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുമ്മനം മണ്ഡലത്തില്‍ രണ്ടാമതായിരുന്നു. മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. അതുകൊണ്ട് തന്നെ കുമ്മനത്തിന്‍റെ പരാജയത്തില്‍ ആര്‍എസ്എസും കടുത്ത പ്രതിസന്ധിയിലാണ്.

 നിയമസഭയില്‍ എത്തിക്കും

നിയമസഭയില്‍ എത്തിക്കും

ഇതോടെ എന്തുവിലകൊടുത്തും കുമ്മനത്തെ നിയമസഭയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്എസ് നേതൃത്വം. അതേസമയം കുമ്മനം മത്സരിക്കുന്നില്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലേക്ക് സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ള മത്സരിച്ചേക്കാനും സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

 മഞ്ചേശ്വരത്ത് നിന്ന്

മഞ്ചേശ്വരത്ത് നിന്ന്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തന്നെ വീണ്ടും ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിനായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

 ഹൈക്കോടതിയെ സമീപിച്ചു

ഹൈക്കോടതിയെ സമീപിച്ചു

എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ അബ്ദുള്‍ റസാഖ് മരിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.

 ശബരിമല സ്ത്രീപ്രവേശനം

ശബരിമല സ്ത്രീപ്രവേശനം

എന്നാല്‍ ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിവാദം ഉടലെടുക്കുകയും പ്രതിഷേധങ്ങളുടെ മുന്‍പന്തിയില്‍ കെ സുരേന്ദ്രന്‍ നിലയുറപ്പിക്കുകയും ചെയ്തു. ഇതോടെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി ദേശീയ നേതൃത്വം പരിഗണിക്കുകയായിരുന്നു. പിന്നാലെയാണ് വീണ്ടും കേസുമായി മുന്നോട്ട് പോകാനില്ലെന്ന് സുരേന്ദ്രന്‍ തിരുമാനിക്കുകയായിരുന്നു.

 ഉണ്ണിത്താന്‍റെ വോട്ട്

ഉണ്ണിത്താന്‍റെ വോട്ട്

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഇത്തവണ മണ്ഡലത്തില്‍ 68,000 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചത് 33,000 ത്തില്‍ താഴെ വോട്ടുകളാണ്. അതേസമയം ഇവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്.

 പിടിച്ചെടുക്കും

പിടിച്ചെടുക്കും

ബിജെപി സ്ഥാനാര്‍ത്ഥി രവീശ ന്ത്രി കുണ്ടാറിന് 57,000 വോട്ടുകളാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ബിജെപി വലിയ പ്രതീക്ഷയാണ് മണ്ഡലത്തില്‍ വെയ്ക്കുന്നത്. കെ സുരേന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

<strong>ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന്‍ പിളളയ്ക്ക് പകരം സുരേന്ദ്രന്‍!</strong>ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന്‍ പിളളയ്ക്ക് പകരം സുരേന്ദ്രന്‍!

English summary
kummanam may be bjp candidate in vattiyurkavu byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X