കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കുമ്മനം വരുന്നു! രാജി സന്നദ്ധത അറിയിച്ചു! തിരുവനന്തപുരത്ത് മത്സരിപ്പിക്കും!

  • By
Google Oneindia Malayalam News

കേരളത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു എംഎല്‍എയെ ലഭിച്ചത് തിരുവനന്തപുരത്ത് നിന്നാണ്. ശബരിമല വിഷയം അനുകൂലമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ എംപിയേയും തിരുവനന്തപുരത്ത് നിന്ന് തന്നെ ലഭിക്കുന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ നിലവില്‍ തിരുവനന്തപുരം പിടിക്കാന്‍ പ്രാപ്തനായ നേതാവ് ബിജെപി കേരള ഘടകത്തില്‍ ഇല്ലെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. ഇതോടെയാണ് നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടി സമീപിച്ചത്. എന്നാല്‍ നടന്‍ ബിജെപിയെ നിരാശപ്പെടുത്തി.

പിന്നാലെയാണ് മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍റെ പേര് ബിജെപിയില്‍ ഉയര്‍ന്ന് കേട്ടത്. നിലവിലെ സാഹചര്യത്തില്‍ കുമ്മനത്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആര്‍എസ്എസ് ഉള്‍പ്പെടെ ദേശീയ നേതൃത്വത്തോട് വ്യക്തമാക്കിയതാണ്.തിരുവനന്തപുരം ജില്ലാ ഘടകവും ഇതേ ആവശ്യമാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങി വരാനും തിരുവനന്തപുരത്ത് മത്സരിക്കാനും കുമ്മനം എത്തിയേക്കുമെന്നാണ് വിവരം. ഗവര്‍ണര്‍ സ്ഥാനം രാജിവെയ്ക്കാന്‍ കുമ്മനം സന്നദ്ധത അറിയിച്ചത്രേ.

കുമ്മനവും പിള്ളയും

കുമ്മനവും പിള്ളയും

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിതമായായിരുന്നു കുമ്മനം രാജശേഖരനെ ബിജെപി ദേശീയ നേതൃത്വം മിസോറാം ഗവര്‍ണറായി നാടുകടത്തിയത്. തുടര്‍ന്ന് സംസ്ഥാ അധ്യക്ഷ പദവിയില്‍ ആളില്ലാതെ തുടരുകയും ഒടുവില്‍ പിഎസ് ശ്രീധരന്‍ പിള്ളയെ അധ്യക്ഷമായി നിയമിക്കുകയും ചെയ്തു.

 വെള്ളം കുടിപ്പിച്ച് പിള്ള

വെള്ളം കുടിപ്പിച്ച് പിള്ള

എന്നാല്‍ ശബരിമല വിഷയം ആയുധമാക്കാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ട് പോലും പാര്‍ട്ടി അധ്യക്ഷന്‍റെ പിടിപ്പ് കേടുകൊണ്ട് അവസരങ്ങള്‍ പലതും നഷ്ടപ്പെട്ടെന്ന വിമര്‍ശനം ഉയര്‍ന്നു. അധ്യക്ഷന്‍റെ നിലപാട് ഇല്ലായ്മയും സുവര്‍ണാവസര പ്രസംഗവുമെല്ലാം ഈ സമയത്ത് ബിജെപിയെ വേണ്ടുവോളം വെള്ളം കുടിപ്പിച്ചിരുന്നു.

 ആര്‍എസ്എസും നേതാക്കളും

ആര്‍എസ്എസും നേതാക്കളും

ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ അറസ്റ്റ് പോലും വേണ്ട വിധത്തില്‍ മുതലെടുക്കാന്‍ പിള്ളയ്ക്ക് കഴിയാതിരുന്നതോടെ പിള്ളയ്ക്കെതിരെ പാര്‍ട്ടി യോഗങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഈ സമയത്താണ് തണുത്ത് പോയ ബിജെപി സമരം കൂടുതല്‍ ശക്തമാക്കാന്‍ കുമ്മനം മടങ്ങി വരണമെന്ന ആവശ്യം ആര്‍എസ്എസും ബിജെപി നേതാക്കളും ശക്തമായി ഉന്നയിച്ചത്.

 കുമ്മനത്തിന് മാത്രം

കുമ്മനത്തിന് മാത്രം

പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ബിജെപിക്ക് തിരുവനന്തപുരത്ത് സാധ്യത കല്‍പ്പിച്ചതോടെ കുമ്മനത്തിന് മാത്രമേ ബിജെപിക്കായി എംപി സീറ്റ് കേരളത്തില്‍ നേടിയെടുക്കാന്‍ കഴിയൂവെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ശശി തരൂരിനെതിരെ ശക്തമായ മത്സരം തിരുവനന്തപുരത്ത് തീര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.

 കോണ്‍ഗ്രസും ബിജെപിയും

കോണ്‍ഗ്രസും ബിജെപിയും

വെറും 15000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു തരൂരും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലും തമ്മില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ശബരിമല സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവിടെ വോട്ട് കൂടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

 തിരുവനന്തപുരം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം ജില്ലാ കമ്മിറ്റി

വിജയസാധ്യതയുള്ള ശക്തനായ നേതാവിനെ തന്നെ വേണം തരൂരിനെതിരെ പയറ്റാന്‍ എന്ന പാര്‍ട്ടിയുടെ ആവശ്യവും ഒടുവില്‍ ചെന്നെത്തിയത് കുമ്മനത്തിന്‍റെ പേരിലാണ്. കുമ്മനത്തിനായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി വാദിച്ചിരുന്നു.

 സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്

സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്

കുമ്മനത്തെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും ശക്തമായി കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കുമ്മനം വന്നാല്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സാധിക്കുമെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും ആര്‍എസ്എസ് വാദിച്ചിരുന്നു.

 പക്വമായ ഇടപെടല്‍

പക്വമായ ഇടപെടല്‍

മത സാമുദായിക നേതാക്കളോട് കുമ്മനത്തിനുളള അടുപ്പവും പാര്‍ട്ടിക്കുളളിലെ സ്വീകാര്യതയും ഇതിന് സഹായകമാകുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. മാത്രമല്ല ശബരിമല വിഷയത്തില്‍ കുമ്മനത്തിന്‍റെ ഇടപെടലും പക്വമായിരുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്‍റേയും വിലയിരുത്തല്‍.

 കുമ്മനത്തിന്‍റെ പേര്

കുമ്മനത്തിന്‍റെ പേര്

ഒരു ഘട്ടത്തില്‍ പോലും വൈകാരിക പ്രതികരണം കുമ്മനത്തില്‍ നിന്ന് ഉണ്ടായില്ലെന്നും ദേശീയ നേതൃത്വവും ആര്‍എസ്എസും കണക്കാക്കുന്നു. ഇതോടെ കഴിഞ്ഞ ദിവസം തയ്യാറാക്കിയ പട്ടികയിലും കുമ്മനത്തിന്‍റെ പേര് ഉള്‍പ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

 രാജിസന്നദ്ധത

രാജിസന്നദ്ധത

കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തുണ്ടായ അനുകൂല സാഹചര്യം മുതലെടുക്കാന്‍ കഴിയുമെന്ന് ദേശീയ നേതൃത്വവും കണക്കാക്കുന്നുണ്ട്. ഇതോടെ കുമ്മനം മടങ്ങി വന്നേക്കുമെന്നും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കുമ്മനത്തിന്‍റെ മടങ്ങി വരവ് സംബന്ധിച്ച് 22 ഓടെ തിരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.

 വാളെടുത്ത് ഗവര്‍ണര്‍മാര്‍

വാളെടുത്ത് ഗവര്‍ണര്‍മാര്‍

അതേസമയം കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തടസം നില്‍ക്കുന്നുണ്ടെന്നാണ് വിവരം. കുമ്മനത്തെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങളേയും അനുവദിക്കണമെന്നാണ് ചില ഗവര്‍ണര്‍മാരുടെ ആവശ്യമത്രേ.

 സംസ്ഥാന ഘടകത്തിലും

സംസ്ഥാന ഘടകത്തിലും

ഇതുകൂടാതെ കുമ്മനം മടങ്ങി വന്നാല്‍ ഒരുപക്ഷേ സംസ്ഥാന ബിജെപിയില്‍ ഏറ്റവും ശക്തനായ നേതാവായി കുമ്മനം മാറുമെന്നും അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം നേതാക്കള്‍ കണക്കാക്കുന്നുണ്ട്. ഇവരും ഗവര്‍ണറെ മടക്കികൊണ്ടു വന്ന് മത്സരിപ്പിക്കുന്നതിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

English summary
kummanam may resign soon says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X