കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ സ്ഥിതി പഴയപോലെ തുടരണം, യുവതികളെ പ്രവേശിപ്പിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ കേട്ട കോടതി അതില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഏഴ് വിഷയങ്ങളില്‍ തീര്‍പ്പ് കണ്ടെത്താന്‍ വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. പുനഃപരിശോധന വിധി വരുന്നത് വരെ ശബരിമലയിലെ സ്ഥിതി പഴയപോലെ തുടരണം. വീണ്ടും യുവതികളെ പ്രവേശിപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

വിധി സ്വാഗതാർഹമാണ്. ദേവസ്വംബോർഡ് ഒളിച്ചുകളി നിർത്തണം. എന്തുകൊണ്ട് പുനപരിശോധന ഹർജിയിൽ കക്ഷിയായില്ലെന്നും കുമ്മനം ചേദിച്ചു. അതേസമയം വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്ന വിധിയാണെന്നാണ് കണ്ഠരര് രാജീവർ പ്രതികരിച്ചത്. സംസ്‌ഥാന സർക്കാർ ഈ വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ അനുവദിക്കരിക്കരുതെന്ന് രാഹുൽ ഈശ്വറും വ്യക്തമാക്കി.

Kummanam Rajasekharan

അതേസമയം നിലവിൽ ശബരിമല സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്തുകൊണ്ട് തന്നെ ശബരിമലയിൽ ഇനിയും പോകുമെന്ന് വ്യക്തമാക്കി കനക ദുർഗ്ഗ രംഗത്തെത്തി. വിധി നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലങ്കിൽ ഇനിയും ശബരിമലയിലേക്ക് പോകുമെന്നാണ് കനക ദുർഗ്ഗ വ്യക്തമാക്കിയത്.

Recommended Video

cmsvideo
KanakaDurga and Bindhu Ammini react to Sabarimala verdict | Oneindia Malayalam

ശബരിമല പുനപരിശോധന ഹര്‍ജികളിൽ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേര്‍ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. ഭൂരിപക്ഷ വിധിയുടെ ഭാഗമായാണ് ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടാൻ തീരുമാനിച്ചത്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധിയിൽ ഉറച്ചുനില്ക്കുന്നുവെന്ന്‌ ജസ്റ്റിസുമാരായ റോഹിന്‍റൺ നരിമാനും ഡി വൈ ചന്ദ്രചൂഢും വ്യക്തമാക്കുകയായരുന്നു.

English summary
Kummanam Rajasekaharan's reaction about Sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X