'ആ ഫ്രഷ് മീനാണ് അന്നൊക്കെ ചോറിനൊപ്പം കഴിച്ചിരുന്നത്'; ഓര്‍മകള്‍ പങ്കുവെച്ച് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: കുട്ടിക്കാലത്തെ ഭക്ഷണത്തിന്റേയും രുചി വൈവിധ്യങ്ങളുടേയും ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ മിസോറാം ഗവര്‍ണറും ബി ജെ പി നേതാവുമായ കുമ്മനം രാജശേഖരന്‍. കേരള കൗമുദിയിലെ കോളത്തിലെഴുതിയ ലേഖനത്തിലാണ് കുമ്മനം തന്റെ രുചിയോര്‍മകള്‍ പങ്കുവെക്കുന്നത്. കുമ്മനം എന്ന ഗ്രാമത്തില്‍ പുഴയോരത്ത് ചേര്‍ന്നായിരുന്നു തന്റെ വീട് എന്ന് അദ്ദേഹം പറയുന്നു.
വീടിന് മുന്നില്‍ തന്നെ ഒരു മീന്‍ കണ്ടമുണ്ട് എന്നും അതില്‍ നിന്ന് മീന്‍ പിടിച്ചാണ് ഭക്ഷണത്തിനൊപ്പം കഴിച്ചിരുന്നത് എന്നും കുമ്മനം രാജശേഖരന്‍ പറയുന്നു. രാവിലെ എഴുന്നേറ്റ് തങ്ങള്‍ മീന്‍ കണ്ടത്തില്‍ തീറ്റയിടും. തീറ്റ കണ്ട് ധാരാളം മത്സ്യങ്ങള്‍ പുഴയില്‍ നിന്ന് മീന്‍കണ്ടത്തിലേക്ക് കയറും. പിന്നീട് ഒരു സ്ഥലത്തിരുന്ന് ചരട് വലിച്ചാല്‍ കണ്ടത്തിന്റെ വാതിലിന്റെ പൂട്ട് വീഴും എന്നും അപ്പോള്‍ കൊട്ടയെടുത്ത് മീന്‍ കോരിയെടുക്കും എന്നും കുമ്മനം പറയുന്നു.

അന്നൊക്കെ ആ ഫ്രഷ് മീനാണ് തങ്ങള്‍ ചോറിനൊപ്പം കഴിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മൂന്ന് തവണയെങ്കിലും നാട്ടില്‍ വെളളപ്പൊക്കമുണ്ടാകുമെന്നും വെളളപ്പൊക്കത്തിലും താനും സുഹൃത്തുക്കളും മീന്‍ പിടിക്കാന്‍ മുന്‍പന്തിയിലുണ്ടാകും എന്നും കുമ്മനം രാജശേഖരന്‍ ഓര്‍ത്തെടുത്തു. മീന്‍ പിടിക്കുന്ന കൂട് സദാസമയവും തങ്ങളുടെ പക്കല്‍ സജ്ജമായിരിക്കു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പോകെ പോകെ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയപ്പോള്‍ തനിക്ക് മീന്‍ കിട്ടാതെയായി എന്നും അദ്ദേഹം പറഞ്ഞു. അതിന് കാരണം തന്റെ പ്രകൃതം കൊണ്ടാകാം എന്നും കുമ്മനം രാജശേഖരന്‍ പറയുന്നു. താന്‍ വെജിറ്റേറിയനാണെന്ന് കരുതിയാണ് ആളുകള്‍ മീന്‍ തരാതിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്കവാറും ആര്‍ എസ് എസ് കാര്യാലയത്തിലോ പ്രവര്‍ത്തകരുടെ വീടുകളിലോ ആകും കുമ്മാനം രാജശേഖരന്‍ താമസിക്കുക.

കാര്യാലയങ്ങിലെല്ലാം വെജിറ്റേറിയന്‍ ആഹാരമാണ് എന്നും വീടുകളില്‍ ചെല്ലുമ്പോള്‍ നോണ്‍ വേണമോയെന്ന് തന്നോട് ആരും ചോദിക്കാറുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനാകട്ടെ അവരോട് ചോദിച്ച് വാങ്ങിക്കാനും പോയിട്ടില്ല എന്നും അങ്ങനെയാണ് മീനിനോടുളള താല്‍പര്യം പോയത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം യാത്ര ചെയ്യുമ്പോഴും ഏതെങ്കിലും പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നാണ് ആഹാരം കഴിക്കാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ഞാന്‍ എത്തുന്ന സമയമാകുമ്പോഴേക്കും പ്രവര്‍ത്തകരെല്ലാം അവിടെ കൂടും. വേണമെങ്കില്‍ എനിക്ക് ഏതെങ്കിലും ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാമായിരുന്നു. എന്നാല്‍ വീട്ടില്‍ പോയൊരു ചായ കുടിക്കുമ്പോള്‍ പാര്‍ട്ടിക്ക് താഴെ തട്ടില്‍ ചലനമുണ്ടാകും എന്നും അയല്‍ക്കാരൊക്കെ ആ വീട്ടില്‍ വരും എന്നും അദ്ദേഹം പറഞ്ഞു. ഏത് ഭക്ഷണം തന്നെ വേണമെന്ന് താന്‍ ആരോടും പറയാറില്ല എന്നും അദ്ദേഹം പറഞ്ഞു.

ആഹാരത്തിന് ബുദ്ധിമുട്ട് തോന്നിയപ്പോഴൊന്നും കല്യാണം കഴിക്കണമെന്ന ചിന്ത തനിക്കുണ്ടായിട്ടില്ല എന്നും സംഘത്തില്‍ വന്നപ്പോള്‍ മുതല്‍ നമ്മുടെ കാര്യങ്ങള്‍ നോക്കാന്‍ ധാരാളം സുഹൃത്തുക്കളുണ്ട് എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മിസോറാം ഗവര്‍ണറായപ്പോള്‍ അവിടത്തെ രുചിയുമായി ഇഴുകി ചേരേണ്ടി വന്നു എന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ എത്ര ശ്രമിച്ചാലും കേരളത്തിലേത് പോലെ ഉള്ള ഭക്ഷണം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല എന്നും എന്നാല്‍ അവിടത്തെ ഭക്ഷണം പോഷകമൂല്യമുളളതായിരിക്കും എന്നും കുമ്മനം വ്യക്തമാക്കി.
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍












Click it and Unblock the Notifications