എന്തു നല്ല ആചാരം!! ശബരിമലയില്‍ കൊടിമരം നശിപ്പിച്ച സംഭവത്തിലെ പോലീസ് വാദം തെറ്റെന്ന് കുമ്മനം
ശബരിമലയില്‍ കൊടിമരം നശിപ്പിച്ച സംഭവത്തിലെ പോലീസ് വാദം തെറ്റെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
തിരുവനന്തപുരം: ശബരിമലയില്‍ കൊടിമരം നശിപ്പിച്ച സംഭവത്തിലെ പോലീസ് വാദം തെറ്റെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്റെ ഭാഗമാണെന്നായിരുന്നു പോലീസ് വാദം. ആന്ധ്രപ്രദേശിലോ തെലുങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ല.
തിരുപ്പതിയിലെ തന്ത്രിമുഖ്യന്മാരുമായി താന്‍ ചര്‍ച്ച നടത്തിയെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു ആചാരം നിലവിലില്ലെന്നാണ് അറിയാന്‍ കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു. പിന്നെ എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തെ ചെറുതാക്കി തള്ളികളയനാണ് ദേവസ്വം വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. അതിന് ചുവട് പിടിച്ചാണ് ഐജിയും ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് കുമ്മനം പറയുന്നു. സ്വര്‍ണം കൊടിമരം നശിപ്പിക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍- പോലീസ് നിലപാട് അപകടകരമാണ്.
കോടിക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്നതും വിശ്വസിക്കുന്നതുമായ ശബരിമലയില്‍ ഉണ്ടാകുന്ന ഏതൊരു ചെറിയൊരു നീക്കത്തെയും അതീവഗൗരവമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊടിമരം നശിപ്പിച്ച പശ്ചാത്തലത്തില്‍ സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.












Click it and Unblock the Notifications