കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണ്ടത് വിശ്വാസത്തിന്‍റേയും വികസനത്തിന്‍റേയും രാഷ്ട്രീയം; പ്രചരണത്തില്‍ സജീവമായി കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വേണ്ടത് വിശ്വാസത്തിന്‍റേയും വികസനത്തിന്‍റേയും രാഷ്ട്രീയമാണെന്ന് കുമ്മനം പറഞ്ഞു. വികസനത്തിന്‍റെ പേരില്‍ ജനങ്ങളെ കബിളിപ്പിച്ച എല്‍ഡിഎഫിന് ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള അര്‍ഹത ഇല്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

'ഷാജു പൊട്ടന്‍ കളിക്കുകയാണ്, പറയുന്നത് നുണ'; ഞെട്ടിക്കുന്ന പലവിവരങ്ങളും പുറത്തുവരുമെന്ന് ബാവ'ഷാജു പൊട്ടന്‍ കളിക്കുകയാണ്, പറയുന്നത് നുണ'; ഞെട്ടിക്കുന്ന പലവിവരങ്ങളും പുറത്തുവരുമെന്ന് ബാവ

വികസനമല്ല എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. സിപിഎം നേതാക്കള്‍ വ്യക്തിഹത്യ നടത്തുകയാണ്. കടകംപള്ളിക്ക് മറുപടി കൊടുക്കുക മത്രമാണ് താന്‍ ചെയ്തത്. വികസനം നടപ്പാക്കുന്നതിനും വിശ്വാസം സംരക്ഷിക്കുന്നതിനുമുള്ള വിധിയെഴുത്ത് ആകാണം ഈ തിരഞ്ഞെടുപ്പെന്നും കുമ്മനം പറഞ്ഞു.

kummanam

ബിജെപി ഭരണത്തില്‍ രാജ്യം വികസനത്തിലേക്ക് കുതിക്കുകയാണ്. കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ അഴിമതിയില്‍ മുങ്ങിയ രാജ്യത്തെ കൈപിടിച്ച് ഉയര്‍ത്തുകയാണ് മോദി സര്‍ക്കാര്‍. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിനെ തകര്‍ത്ത് വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ വിജയം കൈവരിക്കും. അതുവഴി മണ്ഡലത്തില്‍ വികസനം നടപ്പാക്കുമെന്നും കുമ്മനം പറഞ്ഞു.

'എറണാകുളത്ത് വിജയം ഉറപ്പ്, ഭൂരിപക്ഷം 25000 കടക്കും'; കണക്ക് കൂട്ടി യുഡിഎഫ്, പ്രതീക്ഷയോടെ ടിജെ വിനോദ്'എറണാകുളത്ത് വിജയം ഉറപ്പ്, ഭൂരിപക്ഷം 25000 കടക്കും'; കണക്ക് കൂട്ടി യുഡിഎഫ്, പ്രതീക്ഷയോടെ ടിജെ വിനോദ്

ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വട്ടിയൂര്‍ക്കാവില്‍ കളമൊരുങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെക്കാള്‍ വെറും മൂവായിരം വോട്ടുകളുടെ കുറവ് മാത്രമാണ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കുമ്മനം രാജശേഖന് ഉണ്ടായിരുന്നത്. ഇക്കുറിയും കുമ്മനം സ്ഥാനാര്‍ത്ഥിയായി എത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും അവസാന നിമിഷമാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം കുമ്മനത്തെ തള്ളിയതോടെ ആര്‍എസ്എസ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ട് നിന്നത് ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്.

English summary
Kummanam Rajasekharan actively participating in election campaign at Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X