Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളം പറഞ്ഞ് മതസ്പര്‍ഥയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് കുമ്മനം

തിരുവനന്തപുരം: കള്ളം പറഞ്ഞ് മതസ്പര്‍ഥയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനത്തിനെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നത് ബിജെപിയല്ല, കോണ്‍ഗ്രസാണ് പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണക്കാരാകുന്നതെന്നും കുമ്മനം വ്യക്തമാക്കുന്നു.

ബിജെപി സംഘടിപ്പിക്കുന്ന കേരള രക്ഷായാത്രക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേരള രക്ഷായാത്രയിലൂടെ വിവിധ വിഭാഗങ്ങളുടെ സമന്വയമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കുമ്മനം പറയുകയുണ്ടായി. മറ്റുള്ളവരുടെ യാത്രകളില്‍ ഇടപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ത്തി സംഘര്‍ഷമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

kummanam-rajasekharan

കുമ്മനം രാജശേഖരനാണ് വിമോചന യാത്ര നയിക്കുന്നത്. എല്ലാ വിഭാഗങ്ങളും ഒരു കുടക്കീഴില്‍ ഒത്തൊരുമിച്ച് സൗഹാര്‍ദം രൂപപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മണ്ണിനും, വെള്ളത്തിനും ശുദ്ധവായുവിനും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

പല വിവാദ പ്രസ്താവനകളും നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കുമ്മനം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രസ്താവനകള്‍ ഇറക്കി കേരളത്തിലെ ജനങ്ങളുടെ മനസില്‍ വിദ്വേഷം വിതയ്ക്കുന്നവരെ നാട് തന്നെ പുറത്താക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+