മനുഷ്യ ചങ്ങല തീര്‍ക്കാം... നോട്ടിന് ക്യൂ നില്‍ക്കാനാണ് മടി; കുമ്മനത്തിന്റെ ഓരോ തമാശകളേ...
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരത്തിനിടെ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.
തിരുവനന്തപുരം: നോട്ട് മാറാന്‍ ക്യൂ നില്‍ക്കാന്‍ കഴിയാത്തവരാണ് മനുഷ്യ ചങ്ങല തീര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വാസ്തവത്തില്‍ ഈ മനുഷ്യ ചങ്ങല കള്ളപ്പണ ചങ്ങലയാണ്. നോട്ടിന്റെ പേരില്‍ മനുഷ്യ ചങ്ങല തീര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാവണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരത്തിനിടെ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാര്‍ക്കാണ് ഏറ്റവും വലിയ അസ്വസ്ഥത. അവരാണ് ഈ മനുഷ്യ ചങ്ങല പിടിക്കാന്‍ പോകുന്നത്. വാസ്തവത്തില്‍ ഈ മനുഷ്യ ചങ്ങല കള്ളപ്പണ ചങ്ങലയാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്എല്‍
സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നം നോട്ട് ദുരിതമാണെന്നാണ് എല്ലാവരും കരുതുന്നത്. അത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ കൊച്ചിയില്‍ ഐഎസ്എല്‍ കാണാന്‍ ഇത്രയും ആളുകള്‍ എത്തില്ലായിരുന്നുവെന്നും ഉപവാസ സമരം ആരംഭിച്ച് സംസാരിക്കുന്നതിനിടെ കുമ്മനം അഭിപ്രായപ്പെട്ടു.

മനുഷ്യ ചങ്ങല
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാര്‍ക്കാണ് ഏറ്റവും വലിയ അസ്വസ്ഥത. അവരാണ് ഈ മനുഷ്യ ചങ്ങല പിടിക്കാന്‍ പോകുന്നത്.

കുമ്മനം രാജശേഖരന്‍
നോട്ടിന്റെ പേരില്‍ മനുഷ്യ ചങ്ങല തീര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാവണമെന്നും കുമ്മനം പറഞ്ഞു.

ഉപവാസം
ഒ രാജഗോപാല്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉപവാസം ആരംഭിച്ചത്.












Click it and Unblock the Notifications