കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെടുകാര്യസ്ഥതയും ദുർവ്യയവും നിയന്ത്രിക്കാൻ കഴിയാത്തതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിൽ';കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം; വൈദ്യുത നിരക്ക് വർധനയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.വകുപ്പിലെ കെടുകാര്യസ്ഥതയും ദുർവ്യയവുമാണ് ഇത്തരം നിരക്ക് വർധനക്ക് കാരണമെന്ന് കുമ്മനം കുറ്റപ്പെടുത്തി. ആവശ്യത്തിലധികം ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ കുത്തി നിറച്ച് , ചെലവ് താങ്ങാനാവാതെ വന്നപ്പോൾ അതെല്ലാം ഉപഭോക്താക്കളുടെ മേൽ കെട്ടിയേൽപ്പിച്ചിരിക്കയാണ്.
ഇത് സാധാരണക്കാർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്.ആഭ്യന്തര സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യതോല്പാദന സാധ്യതകൾ അട്ടിമറിച്ച് പുറത്തു നിന്ന് വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതാണ് കേരളത്തിൽ അടിക്കടി ചാർജ്ജ് വർദ്ധനക്കിടയാക്കുന്ന പ്രധാന ഘടകമെന്നും കുമ്മനം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 kummanam-rajasekharan

കേരളത്തിലെ വിദ്യുഛക്തി വർദ്ധന ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും കനത്ത ആഘാതമാണ്. വകുപ്പിലെ കെടുകാര്യസ്ഥതയും ദുർവ്യയവുമാണ് ഇത്തരം ഒരു നിരക്ക് വർദ്ധനക്ക് കാരണം. ആവശ്യത്തിലധികം ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ കുത്തി നിറച്ച് , ചെലവ് താങ്ങാനാവാതെ വന്നപ്പോൾ അതെല്ലാം ഉപഭോക്താക്കളുടെ മേൽ കെട്ടിയേൽപ്പിച്ചിരിക്കയാണ്.
ഇത് സാധാരണക്കാർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്.ആഭ്യന്തര സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യതോല്പാദന സാധ്യതകൾ അട്ടിമറിച്ച് പുറത്തു നിന്ന് വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതാണ് കേരളത്തിൽ അടിക്കടി ചാർജ്ജ് വർദ്ധനക്കിടയാക്കുന്ന പ്രധാന ഘടകം എന്നാണ് ലഭിക്കുന്ന വിവരം.

അച്ഛനോട് കലിപ്പുള്ളവരാണ് എനിക്കെതിരെ തിരിയുന്നത്;'ചിലരിൽ'നിന്ന് നീതി കിട്ടില്ലെന്ന് ഷമ്മി തിലകൻഅച്ഛനോട് കലിപ്പുള്ളവരാണ് എനിക്കെതിരെ തിരിയുന്നത്;'ചിലരിൽ'നിന്ന് നീതി കിട്ടില്ലെന്ന് ഷമ്മി തിലകൻ

2021 ൽ കേരളത്തിന്റെ കറന്റ് ഉപയോഗം 26281 മില്ല്യൺ യൂണിറ്റായിരുന്നു. അതിൽ 17552 മില്യൺ യൂണിറ്റും പുറത്തു നിന്ന് വാങ്ങുകയായിരുന്നു. ഇതിന് മാത്രം ചെലവായത് 85 78 കോടി രൂപയാണ്.
കേരളത്തിൽ 128 ചെറുകിട ജലവൈദ്യുത പദ്ധതികൾ മുടങ്ങിക്കിടപ്പുണ്ട്. ഇവ പ്രവർത്തനക്ഷമമാക്കിയാൽ അതിലൂടെ നമുക്ക് 778 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാമെന്നാണ് കണക്ക്. അതായത് ഈ പദ്ധതികളിലൂടെ പ്രതിദിനം 18 മില്യൺ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാം. അങ്ങനെ വരുമ്പോൾ വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും.
പക്ഷേ, ഇവിടെ ഉല്പാദിപ്പിക്കുന്നതിനേക്കാൾ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിൽ താല്പര്യമുള്ളവരാണ് തദ്ദേശീയ പദ്ധതികൾ അട്ടിമറിക്കുന്നത്. ഇത് നിയന്ത്രിക്കാൻ വൈദ്യുതി മന്ത്രിക്ക് കഴിയുന്നില്ല.

'അനുശ്രീ, അഴകേ..എന്നല്ലാതെ പൊളിച്ചടുക്കിയ ഈ ലുക്കിനെ എന്ത് വിളിക്കും?'വീണ്ടും വൈറൽ'അനുശ്രീ, അഴകേ..എന്നല്ലാതെ പൊളിച്ചടുക്കിയ ഈ ലുക്കിനെ എന്ത് വിളിക്കും?'വീണ്ടും വൈറൽ

ഉപഭോക്തക്കളിൽ നിന്ന് പിരിച്ചെടുക്കാനുള്ള 2000 കോടി രൂപ സമയബന്ധിതമായി പിരിച്ചെടുക്കുകയും കൂടി ചെയ്താൽ ഇപ്പോഴത്തെ നിരക്ക് വർദ്ധന ഒഴിവാക്കാമായിരുന്നു.24000 ജീവനക്കാർ മാത്രം ആവശ്യമുള്ള സ്ഥാനത്ത് 33 600 പേരാണ് ഇപ്പോൾ ബോർഡിൽ ഉള്ളത്. ദുർവ്യയം നിയന്ത്രിക്കാൻ കഴിയാത്തതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിൽ കെട്ടി വച്ചിരിക്കുകയാണിപ്പോൾ.

English summary
Kummanam rajasekharan against electricity charge hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X