Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ പ്രവർത്തകർക്ക് എല്ലാം അഭിനയം; ദേശസ്നേഹവും കാപട്യമെന്ന് കുമ്മനം രാജശേഖരൻ!

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധിച്ച സിനിമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ സ്നേഹം കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് നാടിനോടുള്ള കൂറ് എന്ന് പറയുന്നത് അഭിനയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ലോങ് മാർച്ചിൽ നിരവധി സിനിമ-സാംസ്ക്കാരിക പ്രവർത്തകരായിരുന്നു പങ്കെടുത്തിരുന്നത്. കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് സിനിമ പ്രവർത്തകർ വിമർശിച്ചത്. ഇതിന് പിന്നാലെയാണ് എൽഡിഎഫിനും യുഡിഎഫിനും പിന്നാലെ സിനിമ പ്രവർത്തകർക്കെതിരെയും ബിജെപി രംഗത്ത് വന്നത്.

Kumanam Rajasekharan

മുന്നിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാർ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെ യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരും സിനിമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതി അടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യങ്ങൾ ഇൻ‌കംടാക്സ്, എയർഫോർസ്മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്ന് സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+