കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാമജപവും പൂജകളും പാടില്ലെന്നും പറഞ്ഞേക്കാം; സിപിഎം വിവാദങ്ങളുണ്ടാക്കുന്നതിന് പിന്നില്‍ ?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: നിലവിളക്കു കൊളുത്താന്‍ പാടില്ല, പ്രാര്‍ഥന പാടില്ല എന്നൊക്കെ പറഞ്ഞ സിപിഎം ഇനി, നാമജപം പാടില്ല, പൂജകള്‍ പാടില്ല എന്നൊക്കെ പറഞ്ഞേക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരണ വീഴ്ചകള്‍ മറച്ചു വെക്കാന്‍ സി പിഎം വിഫല ശ്രമം നടത്തുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പാഠ പുസ്തകങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ തെരുവിലറക്കിയ സി പിഎം ഭരണത്തിലെത്തിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും പാഠപുസ്തകം പൂര്‍ണമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.വിലക്കയറ്റം തടയുമെന്ന പ്രഖ്യാപനം പാലിക്കാനായില്ല. ഇത് മറച്ച് വയ്ക്കാന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കുമ്മനം ആരോപിച്ചു.

Kummanam Rajasekharan

ശബരിമലയില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണ്. എല്ലാം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു സാംസ്‌കാരിക ഫാഷിസമാണ്. ഏതു ക്ഷേത്ര ഭാരവാഹികളാണ് ആര്‍എസ്എസ് ശാഖകള്‍ക്കെതിരെ പരാതി പറഞ്ഞതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ വിതരണം സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയല്ല; വീടുകളില്‍ പണപ്പിരിവ് ?ക്ഷേമപെന്‍ഷന്‍ വിതരണം സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയല്ല; വീടുകളില്‍ പണപ്പിരിവ് ?

ശ്രീകൃഷ്ണ ജയന്തി ക്ഷേത്രത്തില്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് സിപിഎം സെക്രട്ടറിയുടെ തിട്ടൂരം. എങ്കില്‍ പിന്നെ എന്തിനായിരുന്നു സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കണം. ദശാബ്ദങ്ങളായി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചുള്ള ശോഭായാത്രകള്‍ വന്‍ ജനപിന്തുണ ആര്‍ജ്ജിച്ചു വരുന്നുണ്ട്. ഇതില്‍ അസൂയ പൂണ്ടാണ് സിപിഎമ്മും ഈ ആഘോഷത്തിന് തയ്യാറായത്.

എന്നാല്‍ സിപിഎമ്മിന്റെ ശ്രീകൃഷ്ണ ജയന്തി വേഷം കെട്ടല്‍ ജനങ്ങള്‍ തിരസ്‌ക്കരിക്കുകയായിരുന്നു. അതിന്റെ ജാള്യത മറയ്ക്കാനാണ് ശ്രീകൃഷ്ണ ജയന്തി നാലുചുവരുകള്‍ക്കുള്ളില്‍മതിയെന്ന ആജ്ഞ. ശ്രീകൃഷ്ണനേയും ശ്രീരാമനേയും അവതാര പുരുഷന്മാരായി കണ്ട് ആരാധിച്ചുപോരുന്നവരാണ് ആഘോഷം എങ്ങനെ വേണമെന്ന് നിശ്ചയിക്കേണ്ടത്.

നബിദിനത്തിലും ക്രിസ്തുമസ്സിനും പെസഹാ വ്യാഴത്തിനുമൊക്കെ ഘോഷയാത്രകള്‍ പതിവാണ്.അവയ്ക്ക് ബദലായി ഘോഷയാത്രകള്‍ നടത്താനും അതൊക്കെ പള്ളികളില്‍ മതിയെന്നും പറയാനുള്ള ധൈര്യം സിപിഎമ്മിനുണ്ടോ. നിലവിളക്കിനെതിരെയാണ് മന്ത്രി സുധാകരന്‍ ആക്രോശിച്ചത്.

Read Also: സിപിഎമ്മിന് ഹിന്ദു വിരോധം? ആറുകോടി ഭക്തരുടെ മനോബലം അളക്കരുതെന്ന് മുന്നറിയിപ്പ്...

നിലവിളക്ക് സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കേണ്ട മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് നിലവിളക്കുവേണ്ടന്ന മന്ത്രി സുധാകരന്റെ പ്രസ്ഥാവനയ്ക്ക് ധൈര്യം നല്‍കിയത്. ഹിന്ദു വിരുദ്ധനിലപാട് ആവര്‍ത്തിക്കുന്നതാണ് മതേതരത്വമെന്ന് സിപിഎം കരുതുന്നുവെങ്കില്‍ ഖേദിക്കേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
BJP State president Kummanam Rajasekharan criticised against LDF Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X