കടം പലിശയടക്കം തിരിച്ചുകൊടുക്കും; ജയരാജന് കുമ്മനത്തിന്റെ മറുപടി
തിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങളെ ന്യായീകരിച്ച് കടം തിരിച്ചുകൊടുക്കുമെന്ന പി ജയരാജന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കടം തിരിച്ചുകൊടുക്കുന്നവരാണ് സിപിഎം എങ്കില്‍ പലിശയടക്കം തിരിച്ചുകൊടുക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് കുമ്മനം പറഞ്ഞു.
സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത ജയരാജന്‍ മറ്റു ജില്ലകളിലും അക്രമം നടത്താന്‍ നേതൃത്വം നല്‍കുകയാണ്. കടം തിരിച്ചു നല്‍കുന്നവരാണ് സിപിഎം കാരണെന്നാണ് ജയരാജന്‍ പ്രസംഗിക്കുന്നത്. എന്നാല്‍, കടം പലിശസഹിതം തിരിച്ചു നല്‍കുന്നവര്‍ ഇവിടെയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് അക്രമ രാഷ്ട്രീയം നടത്താന്‍ സിപിഎം ശ്രമിക്കുകയാണ്.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇരു മുന്നണിയില്‍ പെട്ടവരും നശിപ്പിക്കുന്നുണ്ട്. പരാജയ ഭീതി പൂണ്ടാണ് ഇവര്‍ അപവാദ പ്രചരണം നടത്തുകയാണ്. പരസ്പരം വോട്ടു നല്‍കിയുള്ള ഒത്തുകളിയാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍, ജനങ്ങള്‍ ഇക്കാര്യം മനസിലാക്കി എന്‍ഡിഎയ്ക്ക് അനുകൂല നിലപാടെടുക്കുമന്നും കുമ്മനം പറഞ്ഞു.
തിരുവനന്തപുരം കാട്ടാക്കടയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പി ജയരാജന്‍ വിവാദ പരാമര്‍ശനം നടത്തിയത്. സംഭവത്തില്‍ ജയരാജനെതിരെകേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ജയരാജന്റെ പ്രസംഗം ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിക്കുന്നതിനിടെ കുമ്മനം രാജശേഖരനും കൊലവിളി പ്രസംഗം നടത്തിയതോടെ ഇരുകൂട്ടര്‍ക്കുമെതിരെ നടപടി എടുക്കുന്നകാര്യം സര്‍ക്കാരിന് പരിശോധിക്കേണ്ടതായിവരും.












Click it and Unblock the Notifications