കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ ലഹള ആദ്യ ജിഹാദി കൂട്ടക്കൊല; ഹിന്ദുക്കളെ കൊന്നൊടുക്കിയത് മഹത്വവത്കരിക്കുന്നു

മലബാര്‍ ലഹള ആദ്യ ജിഹാദി കൂട്ടക്കൊല; ഹിന്ദുക്കളെ കൊന്നൊടുക്കിയത് മഹത്വവത്കരിക്കുന്നു

  • By Gowthamy
Google Oneindia Malayalam News

Recommended Video

cmsvideo
'മലബാര്‍ ലഹള കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കൊല' | Oneindia Malayalam

എടപ്പാള്‍: 1921ലെ മലബാര്‍ ലഹളയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതാണ് കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയെന്ന് കുമ്മനം പറഞ്ഞു. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച് മലബാര്‍ ലഹളയെ മഹത്വവത്കരിക്കുന്നത് അവസാനിപ്പിക്കണമന്ന് കുമ്മനം ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികളുടെ കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടതെന്ന് കുമ്മനം.

ആദ്യ ജിഹാദികൂട്ടക്കൊല

ആദ്യ ജിഹാദികൂട്ടക്കൊല

1921ലെ മലബാര്‍ ലഹളയാണ് കേരളത്തിലെ ആദ്യ ജിഹാദിക്കൂട്ടക്കുരുതിയെന്നാണ് കുമ്മനം പറയുന്നത്.ചേകന്നൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 അവഹേളനം

അവഹേളനം

ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതാണെന്ന് കുമ്മനം വ്യക്തമാക്കുന്നു.

 എന്തിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ചു

എന്തിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ചു

മലബാര്‍ ലഹള ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം ആയിരുന്നുവെങ്കില്‍ എന്തിന് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയെന്നും ക്ഷേത്രങ്ങള്‍ നശിപ്പിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ഇത് കുമാരനാശാന്‍ ദുരവസ്ഥയില്‍ വിശദീകരിച്ചിട്ടുണ്ടെന്നും കുമ്മനം.

 അവസാനിപ്പിക്കണം

അവസാനിപ്പിക്കണം

സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവത്കരിക്കുന്നത് അവസാിപ്പിക്കണമെന്നും കുമ്മനം പറയുന്നു. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് നല്‍കേണ്ടത് ജിഹാദികളുടെ കത്തിക്ക് ഇരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണെന്നും കുമ്മനം പറയുന്നു.

 സത്യം തുറന്ന് പറയണം

സത്യം തുറന്ന് പറയണം

ഇഎംഎസിന്റെ കുടുംബം ഉള്‍പ്പെടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ടെന്നും വൈകിയ വേളയിലെങ്കിലുംസത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയ്യാറാകണമെന്നും കുമ്മനം.

 ഖിലാഫത്തിനോട് സഹകരിക്കരുത്

ഖിലാഫത്തിനോട് സഹകരിക്കരുത്

2019ല്‍ ഖിലാഫത്തിന്റെ 100ാം വാര്‍ഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നും അദ്ദേഹം.

English summary
kummanam rajasekharanagainstt malabar lahala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X