Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് ഇരട്ടച്ചങ്കല്ല, ഇരട്ട നീതിയെന്ന് കുമ്മനം; തോമസ് ചാണ്ടിയുടെ രാജി ചോദിക്കാന്‍ ഭയം

തിരുവനന്തപുരം: വിവാദത്തില്‍ മുങ്ങിയ തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടാത്തത് ഭയം കാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി രാജി ആവശ്യപ്പെടില്ലെന്ന് തോമസ് ചാണ്ടിക്ക് ഉറപ്പുണ്ടെന്നും കുമ്മനം ആരോപിച്ചു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാമെന്ന് തോമസ് ചാണ്ടി പറയുന്നത് മുഖ്യമന്ത്രി അങ്ങനെ ആവശ്യപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് എന്നും കുമ്മനം പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരനായ ഇപി ജയരാജന് പോലും കൊടുക്കാത്ത ആനുകൂല്യമാണ് തോമസ് ചാണ്ടിക്ക് പിണറായി വിജയന്‍ കൊടുക്കുന്നത് എന്നും കുമ്മനം ആരോപിച്ചു.

Kummanam

പിണറായി വിജയന് ഇരട്ടച്ചങ്ക് അല്ല, ഇരട്ട നീതിയാണ് എന്ന ആക്ഷേപവും കുമ്മനം ഉന്നയിക്കുന്നുണ്ട്. സ്വന്തം ഇഷ്ടക്കാര്‍ക്ക് ഒരു നീതി എന്നതും മറ്റുള്ളവര്‍ക്ക് വേറെ നീതി എന്നതും ആണ് പിണറായി വിജയന്റെ നിലപാട് എന്നും കുമ്മനം വിമര്‍ശിച്ചു.

പിണറായി വിജയനും കുടുംബവും തോമസ് ചാണ്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് എന്നും കുമ്മനം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ബന്ധമുണ്ട് ഇവര്‍ക്ക് എന്നാണ് ആക്ഷേപം. വിവാദം ശക്തമായ സമയത്ത് പോലും പിണറായി വിജയനും കുടുംബവും തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട് എന്നും കുമ്മനം ആരോപിച്ചു.

തെളിവുകള്‍ പുറത്ത് വന്നിട്ടും തോമസ് ചാണ്ടി രാജിവയ്ക്കാത്തത് നിയമ വ്യവസ്ഥതയോടുള്ള വെല്ലുവിളിയാണ് എന്നും കുമ്മനം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+