കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ; നിയമനം അമിത് ഷായുടെ നിർദേശ പ്രകാരം, കേരളത്തിന് പുതിയ ബിജെപി അധ്യക്ഷൻ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുമ്മനം ഇനി മിസോറം ഗവര്‍ണര്‍... | OneIndia Malayalam

തിരുവനന്തരപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി രാഷ്ട്രപതി നിയമിച്ചു. മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം. 40 സീറ്റുകളിലാണ് മിസോറാമില്‍ മത്സരം നടക്കാനുള്ളത്. ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കുന്ന ഒഴിവിലേക്കാണ് നിയമനം.

57കാരനായ കുമ്മനം ഗവര്‍ണറായി ചുമലയെടുക്കുന്നതോടെ കേരളത്തല്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കേണ്ടതായുണ്ട്. വി മുരളീധരനെ മാറ്റിയായാരുന്നു 2015 ഡിസംബറിൽ ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജേശേഖരൻ ബിജെപി സംസ്ഥാവ അധ്യക്ഷ സ്ഥാനത്തെത്തിത്. 1976 ൽ കൊച്ചിയിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുന്നത്.‌‌

Kummanam Rajasekharan

1983-ലെ നിലയ്ക്കല്‍ പ്രക്ഷോഭമാണ് കുമ്മനത്തിന്റെ തീവ്രഹിന്ദുനിലപാടുകളെ ജനശ്രദ്ധയിലെത്തിച്ചത്. 1985-ല്‍ ഹിന്ദുമുന്നണി ജനറല്‍ സെക്രട്ടറിയായി. തുടർന്ന് സർക്കാർ ജോലി ഉപേക്ഷിച്ച് മുഴുനീള രാഷ്ച്രീയ പ്രവർത്തകനാകുയായിരുന്നു. വിവിധ ഹൈന്ദവവിഭാഗങ്ങളെ ഒന്നിപ്പിച്ച് ഹിന്ദു ഐക്യവേദി എന്ന കുടക്കീഴില്‍ കൊണ്ടുവന്നത് കുമ്മനമാണ്.

സി.എം.എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ കുമ്മനം രാജശേഖരൻ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ദീപിക പത്രത്തിലായിരുന്ന പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

English summary
Kummanam Rajasekharan appointed as Mizoram governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X