കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം; കോണ്‍ഗ്രസും സിപിഎമ്മും ലീഗും പച്ചനുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് കുമ്മനം

Google Oneindia Malayalam News

പൗരത്വ നിയമം ഭേദഗതിക്കെതിരായി പ്രക്ഷോഭം തുടരുന്ന കോണ്‍ഗ്രസ്, സിപിഎം, ലീഗ് കക്ഷികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോൽ മുസ്ലിം സഹോദരങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്നും വിദേശത്തു നിന്ന് എത്തുന്ന മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കില്ലെന്നും ഉള്ള പച്ച നുണയാണ് കോൺഗ്രസ്സും സിപിഎമ്മും മുസ്ലിം ലീഗും പ്രചരിപ്പിച്ച് വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

നുണകള്‍

നുണകള്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാകുമ്പോൽ മുസ്ലിം സഹോദരങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്നും വിദേശത്തു നിന്ന് എത്തുന്ന മുസ്ലിങ്ങൾക്ക് പൗരത്വം ലഭിക്കില്ലെന്നും ഉള്ള പച്ച നുണയാണ് കോൺഗ്രസ്സും സിപിഎമ്മും മുസ്ലിം ലീഗും പ്രചരിപ്പിച്ച് വരുന്നത്.തുടർച്ചയായി പച്ചനുണ പ്രചരിപ്പിച്ചാൽ ജനങ്ങൾ സത്യമായി വിശ്വസിച്ചുകൊള്ളുമെന്ന അബദ്ധധാരണയാണ് ഇക്കൂട്ടർക്കുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഇവർക്കാർക്കും സത്യത്തെ കഴുത്തുഞെരിച്ചു കൊല്ലാനാവില്ലെന്ന് മൂടിവെക്കപ്പെട്ട വാർത്തകൾ സാക്ഷ്യം വഹിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാളിതുവരെ പൗരത്വം നൽകിയവരുടെ കണക്കുകൾ പുറത്തുവിട്ടതോടെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും കള്ളക്കഥകൾക്ക് നിലനില്പില്ലാതെയായി.

രേഖകൾ

രേഖകൾ

പാകിസ്ഥാൻ, ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ 4,000 -ൽ പരം പേർക്കാണ് കഴിഞ്ഞ 6 വർഷത്തിനിടയിൽ ഇന്ത്യൻ പൗരത്വം നൽകിയതെന്ന് കേന്ദ്ര സർക്കാരിന്റെ രേഖകൾ വ്യക്തമാക്കുന്നു. പാകിസ്ഥാനിൽ നിന്നും 2830 പേർക്കും അഫ്‌ഗാനിസ്ഥാനിൽ നിന്നും 912 പേർക്കും ബംഗ്ലാദേശിൽ നിന്നും 172 പേർക്കുമാണ് പൗരത്വം നൽകിയത്.ഇതിൽ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്.

കോൺഗ്രസിന് സര്‍ക്കാറിന് മുന്നില്‍

കോൺഗ്രസിന് സര്‍ക്കാറിന് മുന്നില്‍

പ്രശസ്ത പാക് ഗായകനായ അദ്‌നാൻ സാമി ലാഹോർ സ്വദേശിയാണ്.20 വർഷക്കാലം പൗരത്വത്തിനുവേണ്ടി കോൺഗ്രസ് സർക്കാരിന്റെ മുന്നിൽ കൈനീട്ടി. പരിഗണിച്ചില്ല ! 2016 ജനുവരി 1ന് പൗരത്വം നൽകിക്കൊണ്ട് മോദി സർക്കാർ നടപടി സ്വീകരിച്ചു. ശ്രി ജയരാജ് സംവിധാനം ചെയ്ത "മകൾക്ക് "എന്ന മലയാള ചിത്രത്തിലെ "ചാഞ്ചാടിയാടി ..ഉറങ്ങു നീ " എന്ന അദ്നാൻ സാമി പാടിയ ഗാനം ജനമനസ്സുകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ 20 ന്

കഴിഞ്ഞ ഡിസംബർ 20 ന്

കഴിഞ്ഞ ഡിസംബർ 20 നാണ് പാകിസ്ഥാൻ സ്വദേശി ഖദീജക്ക് പൗരത്വം നൽകിയത്. അവർ ദീർഘ നാളുകളോളം മുട്ടാത്ത വാതിലുകളില്ല. 1985ൽ ഭാരതത്തിലെത്തിയ പാകിസ്താനി വനിത സുബൈദ ബീഗം 1994 മുതൽ പൗരത്വത്തിന് അപേക്ഷ നൽകി. കഴിഞ്ഞ ഡിസംബർ 15 ന് പൗരത്വം ലഭിച്ചു.

ചെന്നിത്തലയും പിണറായി വിജയനും

ചെന്നിത്തലയും പിണറായി വിജയനും

മുസ്ലിം ലീഗ്‌ നേതാവ് ഇ അഹമ്മദ് കേന്ദ്ര മന്ത്രി ആയിരുന്നിട്ടും ഇവർക്കൊന്നും എന്തുകൊണ്ട് പൗരത്വം നൽകിയില്ല ? വസ്തുതകളെ മറച്ചുവെച്ചു കള്ള പ്രചരണം വഴി മുസ്ലിം സഹോദരങ്ങളുടെ മത വികാരം ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന രമേശ് ചെന്നിത്തലയും പിണറായി വിജയനും ഒരിക്കൽ സത്യം ജനങ്ങളോട് പറയേണ്ടി വരും. ചെയ്ത തെറ്റിന് അന്ന് മാപ്പ് ചോദിക്കേണ്ടി വരും.

ഫേസ്ബുക്ക് പോസ്റ്റ്

കുമ്മനം രാജശേഖരന്‍

 കുട്ടനാട്ടില്‍ കെസി ജോസഫിനായി എല്‍ഡിഎഫും പിജെ ജോസഫും; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി കുട്ടനാട്ടില്‍ കെസി ജോസഫിനായി എല്‍ഡിഎഫും പിജെ ജോസഫും; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി

English summary
Kummanam Rajasekharan citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X