കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയും പിണറായിയും തന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവര്‍: കുമ്മനം രാജശേഖരന്‍

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായ അന്ന് തൊട്ട് തുടങ്ങിയതാണ് കുമ്മനം രാജശേഖരനു നേരെയുള്ള ആരോപണങ്ങള്‍. പറഞ്ഞതും പറയാത്തതുമായ വിവാദ പ്രസ്ഥാവനകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയും പിണറായി വിജയനും തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരാണ് എന്ന് കുമ്മനം. താന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാണ് ഈ വേട്ടയാടല്‍. തന്നെ അറിയാവുന്നവര്‍ ഇത്തരം ആരോപണങ്ങളില്‍ വിശ്വിക്കില്ലെന്നും കുമ്മനം പറഞ്ഞു.

kummanam2

ക്ഷേത്ര പരിസരത്തിന് സമീപം കച്ചവ്വടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള തീരുമാനം ക്ഷേത്ര കമ്മറ്റിയ്ക്ക് എടുക്കാം എന്നതായിരുന്നു അവസാനമായി വന്ന വിവാദ പ്രസ്ഥാവന. ഇതിനെതിരെ രാഷ്ട്രീയ രംഗത്ത് നിന്നും പലരും കുമ്മനത്തെ വിമര്‍ശിച്ചു. കുമ്മനത്തിന്റെ പ്രസ്ഥാവന കേരളത്തിലെ ജനങ്ങളെ വിഭജിക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇത്തരത്തില്‍ ഒരു പ്രസ്ഥാവന താന്‍ നടത്തിയിട്ടില്ലെന്ന് കുമ്മനം പറഞ്ഞിരുന്നു. തനിക്ക് നേരെയുള്ള ആരോപണങ്ങള്‍ ജീവിതം കൊണ്ട് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
kummanam rajasekharan comment against cm and pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X