കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന്റെ ധൈര്യം ചോര്‍ന്നോ!!! ജയിലില്‍ പോകാന്‍ ഇപ്പോള്‍ പേടി? പറഞ്ഞത് വിഴുങ്ങി കുമ്മനം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതില്‍ കമ്യൂണിസ്റ്റുകാര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന് പറഞ്ഞായിരുന്നു കുമ്മനം രാജശേഖരന്‍ ഒരു വീഡിയോ പുറത്ത് വിട്ടത്. എന്നാല്‍ അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കുമ്മനം അന്ന് തയ്യാറായതും ഇല്ല.

<strong>ദൈവസഹായത്തില്‍ തുടങ്ങിയ സ്വാമി... 15-ാം വയസ്സില്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു, അമ്മയേയും? ഞെട്ടിക്കും</strong>ദൈവസഹായത്തില്‍ തുടങ്ങിയ സ്വാമി... 15-ാം വയസ്സില്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു, അമ്മയേയും? ഞെട്ടിക്കും

ലിംഗം മുറിച്ചതിന്‍റെ ക്രെഡിറ്റ് സുധാകരന്!!നീച ലിംഗം മുറിക്കാന്‍ പെണ്ണുങ്ങളോട് ആഹ്വാനം ചെയ്തിരുന്നു!ലിംഗം മുറിച്ചതിന്‍റെ ക്രെഡിറ്റ് സുധാകരന്!!നീച ലിംഗം മുറിക്കാന്‍ പെണ്ണുങ്ങളോട് ആഹ്വാനം ചെയ്തിരുന്നു!

ഇത്രെയൊക്കെ ആയിട്ടും ജയറാം പഠിച്ചില്ലേ??? കൊട്ടിഘോഷിച്ചെത്തിയ അച്ചായന്‍സ് ആദ്യ ദിനം നേടിയത്!!!

എന്തായാലും ആ വിഷയത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുമ്മനത്തിനെതിരെ പോലീസ് കേസ് എടുത്തു. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു എന്നും അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും ഭയമില്ല എന്നും ആയിരുന്നു അപ്പോള്‍ കുമ്മനം പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ കുമ്മനത്തിന് അല്‍പം ഭയം ഉണ്ടോ എന്ന് സംശയിക്കേണ്ടി വരും. സിപിഎമ്മുകാരാണ് ആഹ്ലാദ പ്രകടനം നടത്തിയത് എന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്നാണ് കുമ്മനം ഇപ്പോള്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കുമ്മനം ഇക്കാര്യം പറഞ്ഞത്.

ശരിയാണ്... കുമ്മനം സിപിഎമ്മുകാര്‍ എന്ന് ആ ട്വീറ്റില്‍ പറഞ്ഞിട്ടേയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിനെ എന്തിനാണ് അദ്ദേഹം ഇത്രയും ഭയക്കുന്നത്

സിപിഎമ്മുകാരോ... എപ്പോ!

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അഹ്ലാദ പ്രകടനം നടത്തിയതായി താന്‍ എവിടേയും പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോള്‍ കുമ്മനം രാജശേഖരന്‍ പറയുന്നത്. താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയയില്‍ അങ്ങനെ ഒന്നും പറയുന്നില്ല.

കമ്യൂണിസ്റ്റുകാരാണ്

കമ്യൂണിസ്റ്റുകാരാണ് പ്രകടനം നടത്തിയത് എന്നാണ് താന്‍ പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ പ്രവര്‍ത്തകരുടേയോ പേര് താന്‍ പറഞ്ഞിട്ടില്ലെന്നാണ് കുമ്മനത്തിന്റെ പക്ഷം.

പിന്നെ സിപിഎമ്മുകാര്‍ക്കെന്താ

താന്‍ അന്ന് വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത് സിപിഎമ്മുകാര്‍ ആയിരുന്നു. താന്‍ ആരുടേയും പേര് പറയാത്ത സാഹചര്യത്തില്‍ സിപിഎമ്മുകാര്‍ ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കുന്നത് എന്തിനാണെന്നും കുമ്മനം ചോദിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്

തന്റെ ശ്രദ്ധയില്‍ വന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വീഡിയോയിലൂടെ എന്നാണ് കുമ്മനം ഇപ്പോള്‍ പറയുന്നത്. പക്ഷേ ആ ട്വീറ്റില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതാണെന്ന് പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്യ.

ബ്രൂട്ടാലിറ്റി, ബീസ്റ്റ്യാലിറ്റി അറ്റ് ഇറ്റ്‌സ് വേഴ്സ്റ്റ്

ബ്രൂട്ടാലിറ്റി, ബീസ്റ്റ്യാലിറ്റി അറ്റ് ഇറ്റ്‌സ് വേഴ്സ്റ്റ്. കണ്ണൂര്‍ കമ്യൂണിസ്റ്റ്‌സ് സെബിലബേര്റ്റ് മര്‍ഡര്‍ ഓഫ് ആര്‍എസ്എസ് കാര്യകര്‍ത്ത ബിജു, ഹൂം ദേ ബിഹെഡ്ഡെഡ്- ഈ പോസ്റ്റ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതാണെന്നാണ് കുമ്മനം പറയുന്നത്.

പരാതിക്കാരന്‍ താന്‍ ആണെന്ന്

സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി വീഡിയോ പോസ്റ്റ് ചെയ്ത താനാണ് ശരിക്കും പരാതിക്കാരന്‍ എന്നാണ് കുമ്മനത്തിന്റെ നിലപാട്. ഇപ്പോള്‍ പരാതിക്കാരനെതിരെ കേസ് എടുക്കുന്നത് പക തീര്‍ക്കാനാണെന്നും കുമ്മനം പറയുന്നു.

പോലീസ് കേസില്‍

പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ബാന്റ്‌മേളത്തോടെ ആഹ്ലാദ പ്രകടനം നടത്തിയെന്ന് താന്‍ പോസ്റ്റ് ചെയ്തു എന്നാണ് പറയുന്നത്. അത് ശരിയല്ലെന്നാണ് കുമ്മനം പറയുന്നത്. ഒരുകണക്കിന് കുമ്മനം പറയുന്നതാണ് ശരി. അദ്ദേഹം ആ ട്വീറ്റില്‍ സിപിഎമ്മുകാരുടെ പേര് പരാമര്‍ശിച്ചിട്ടില്ല.

ജയിലില്‍ പോകാന്‍...

വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു കേസ് എടുക്കും എന്ന് പറഞ്ഞപ്പോള്‍ കുമ്മനം പ്രതികരിച്ചത്. അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും വരെ തയ്യാറാണെന്നും കുമ്മനം അന്ന് പ്രഖ്യാപിച്ചിരുന്നു.

എല്ലാത്തിനും തെളിവുണ്ടെന്ന്

താന്‍ പോസ്റ്റ് ചെയ്ത വീഡിയോ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റേതാണെന്ന കാര്യത്തില്‍ ഉറപ്പുണ്ട് എന്നായിരുന്നു പിന്നീടൊരിക്കല്‍ കുമ്മനം പറഞ്ഞത്. ആവശ്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും പറഞ്ഞിരുന്നു.

വ്യക്തി വൈരാഗ്യം

തന്റെ പോസ്റ്റിന്റെ പേരില്‍ കേസ് എടുത്തത് വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണെന്നാണ് ഇപ്പോള്‍ കുമ്മനം പറയുന്നത്. രാഷ്ട്രീയ പകപോക്കലും ഇക്കാര്യത്തില്‍ ഉണ്ടെന്നാണ് കുമ്മനം ഇപ്പോള്‍ ആരോപിക്കുന്നത്. തന്നെ തേജോവധം ചെയ്യാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറയുന്നു.

കുമ്മനം രാജശേഖരന്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ പ്രതികരണം കാണാം

English summary
Kummanam Rajasekharan's controversial Twitter Video: New reaction. Kummanam says that he didn't mention the name of CPM in that tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X