കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി ഇത്ര തരം താഴരുത്: മറ്റുപത്രങ്ങളെ വിമര്‍ശിച്ച ദേശാഭിമാനി ലേഖനത്തിനെതിരെ കുമ്മനം

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി ദേശീയസമതിയെ വിലയിരുത്തി ലേഖനമെഴുതി പത്രങ്ങളെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി ദേശീയസമ്മേളനത്തെകുറിച്ചും പ്രധാനമന്ത്രിയുടെ കോഴിക്കോട്ടെ പ്രസംഗത്തെപ്പറ്റിയും സിപിഎം സംസ്ഥാന സെക്രട്ടറി ദേശാഭിമാനിയിലെഴുതിയ ലേഖനം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തരംതാണെന്ന് കുമ്മനം ആരോപിച്ചു.

സമ്മേനത്തിന്റെ വിജയം വിലയിരുത്തി മുഖപ്രസംഗമെഴുതിയ പത്രങ്ങളെ വിമര്‍ശിച്ച കോടിയേരി, ഉറി സംഭവത്തിന് മറുപടി നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലും അസ്വസ്ഥനായി കണ്ടു. ഉറി സംഭവത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രി പങ്കെടുത്ത പൊതുചടങ്ങായിരുന്നു കോഴിക്കോട്ടേത്. അവിടെ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രിയില്‍നിന്നും രാജ്യം പ്രതീക്ഷിച്ച വാക്കുകള്‍തന്നെയാണുണ്ടായതെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

kummanam rajasekharan

ഉറി സംഭവം മുഴുവന്‍ ഭാരതീയരിലും മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചതാണ്. അതിന് യുക്തമായ തിരിച്ചടി നല്‍കാന്‍ വൈകുന്നതിലാണ് ആശങ്ക ഉയര്‍ന്നിരുന്നത്. ഒരു ഘട്ടത്തിലും യുദ്ധകൊതി തോന്നിക്കുന്ന പെരുമാറ്റം പ്രധാനമന്ത്രിയില്‍നിന്നുണ്ടായിട്ടില്ല. ദീനയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദിക്ക് തുടക്കമിട്ടതും കൊടിയേരിക്ക് സഹിച്ചില്ല. സമാജത്തിലെ ഏറ്റവും പിന്നണിയില്‍നില്‍ക്കുന്ന പട്ടിണി പാവങ്ങളെ കൈപിടിച്ചുയര്‍ത്താനാണ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പദ്ധതി.

പാവപ്പെട്ടവന്റെ പേര് സദാ പാടിനടക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോഴൊന്നും പാവപ്പെട്ടവര്‍ക്കായി ഒന്നും ചെയ്യാനായില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന അന്ത്യോദയ, അന്നയോജന എന്നിവ ദീനദയാലിന്റെ കാഴ്ചപ്പാടില്‍നിന്നും ഉടലെടുത്തതാണ്. മുസ്ലീങ്ങളെ വോട്ടുബാങ്കായി കാണുന്നതിനെ മോദി വിമര്‍ശിച്ചതും കോടിയേരിക്ക് സഹിച്ചില്ല. മുസ്ലീങ്ങളെ തിരസ്‌കരിക്കുകയല്ല പരിഷ്‌ക്കരിക്കുകയാണ് വേണ്ടതെന്ന ദീനദയാല്‍ജിയുടെ വാക്കുകള്‍ ഉദ്ധരിച്ചതും സിപിഎമ്മിന് ഇഷ്ടപ്പെട്ടിട്ടില്ല.

ദീനദയാലും ആര്‍എസ്എസും ഹിന്ദുത്വവാദികളായതിനാല്‍ ഹിന്ദുവിശ്വാസവും ഹിന്ദുദൈവാരാധനയും നടത്തുന്ന മുസ്ലീങ്ങള്‍ക്ക് മാത്രമേ രക്ഷയുണ്ടാകൂ എന്നാണ് കോടിയേരി വാദിക്കുന്നത്. ഹിന്ദുത്വം മതാധിഷ്ഠിതമല്ല. അത് സാംസ്‌കാരികമാണെന്ന് സുപ്രീംകോടതി പറഞ്ഞാലും കോടിയേരിക്ക് ബോദ്ധ്യമാകില്ല. കോടതി സിപിഎമ്മിന് പുല്ലാണല്ലൊ എന്നും കുമ്മനം പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
BJP State president Kummanam Rajasekharan facebook post against Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X