കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്; സമഗ്ര സംഭവാനയ്ക്കുള്ള അംഗീകാരം... ബിരുദദാനം അടുത്ത വർഷം

Google Oneindia Malayalam News

Recommended Video

cmsvideo
കുമ്മനം രാജശേഖരന് ഡോക്ടറേറ്റ് | Oneindia Malayalam

തിരുവനന്തപുരം: മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നത്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.

<strong>നോട്ട് നിരോധനം കർഷരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല.. .</strong>നോട്ട് നിരോധനം കർഷരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല.. .

സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളിൽ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്‍റെ ചെയര്‍പേഴ്‌സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി.

Kummanam Rajasekharan

മിസോറാം സംസ്ഥാനത്തിന്റെ സംസ്ഥാനത്തിന്‍റെ പതിനെട്ടാം ഗവർണറാണ് കുമ്മനം രാജശേഖരൻ. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളിയും. വക്കം പുരുഷോത്തമനും മിസോറാമിൽ ഗവർണറായി ചുമതലയേറ്റിരുന്നു. കേരളത്തിൽ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനത്തെ 2018 മെയ്‌ 29നാണ് മിസോറം ഗവര്‍ണറായി നിയമിച്ചത്. ലഫ്.ജനറല്‍ (റിട്ട) നിര്‍ഭയ് ശര്‍മ വിരമിച്ച ഒഴിവിലാണ് കുമ്മനത്തെ ഗവർണറായി നിയമിച്ചത്. ഫെബ്രുവരിയില്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്തുന്ന ചടങ്ങില്‍ ബിരുദദാനം നടക്കും.

English summary
Kummanam Rajasekaharan got D Lit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X