കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷിച്ചത് ഉടൻ സംഭവിക്കും?സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് കുമ്മനം,സെൻകുമാർ കരുത്താകും...

സെൻകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യവും വസ്തുനിഷ്ഠവുമാണ്. അദ്ദേഹത്തിന്റെ പോലീസ് സേനയിലെ അനുഭവപരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അതെല്ലാം പറഞ്ഞത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സെൻകുമാറിനെപ്പോലെയുള്ള വ്യക്തികൾ പാർട്ടിയിലേക്ക് വരുന്നത് ബിജെപിക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

സെൻകുമാറിന്റെ മനസ്സിലിരുപ്പ് ഇതായിരുന്നെങ്കിൽ ഹാജരാകുമായിരുന്നില്ലെന്ന് അഭിഭാഷകനായ ദുഷ്യന്ത് ദവെ...സെൻകുമാറിന്റെ മനസ്സിലിരുപ്പ് ഇതായിരുന്നെങ്കിൽ ഹാജരാകുമായിരുന്നില്ലെന്ന് അഭിഭാഷകനായ ദുഷ്യന്ത് ദവെ...

ഒളിച്ചോട്ടം,മദ്യപാനം,അടിപിടി!ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും!വരന്റെ ആദ്യരാത്രി ജയിലിൽ!പൊന്നാനിയിൽഒളിച്ചോട്ടം,മദ്യപാനം,അടിപിടി!ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിക്കാഹും!വരന്റെ ആദ്യരാത്രി ജയിലിൽ!പൊന്നാനിയിൽ

എന്നാൽ ബിജെപിയിലേക്ക് വരുന്ന കാര്യം തീരുമാനിക്കേണ്ടത് സെൻകുമാറാണെന്നും കുമ്മനം കൂട്ടിച്ചേർത്തു. സെൻകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യവും വസ്തുനിഷ്ഠവുമാണ്. അദ്ദേഹത്തിന്റെ പോലീസ് സേനയിലെ അനുഭവപരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അതെല്ലാം പറഞ്ഞത്. ലാഘവത്തോടെ തള്ളിക്കളയേണ്ട കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞതെന്നും കുമ്മനം വ്യക്തമാക്കി.

bjpsenkumar

കേരളത്തിലെ ജനസംഖ്യാ കണക്കുകൾ പരിശോധിക്കുമ്പോൾ സെൻകുമാർ പറഞ്ഞതെല്ലാം ശരിയാണ്. സംസ്ഥാനത്തെ ജനസംഖ്യ വിസ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്നും കുമ്മനം രാജശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച മുതൽ ചിക്കനില്ല,ചൊവ്വാഴ്ച മുതൽ മറ്റു കടകളുമില്ല,പെട്രോൾപമ്പുകളും അടഞ്ഞുകിടക്കും!ജനം വലയുംതിങ്കളാഴ്ച മുതൽ ചിക്കനില്ല,ചൊവ്വാഴ്ച മുതൽ മറ്റു കടകളുമില്ല,പെട്രോൾപമ്പുകളും അടഞ്ഞുകിടക്കും!ജനം വലയും

സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ!കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുന്നു,കേരളംഇനി ചിക്കൻ കഴിക്കേണ്ടസർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരികൾ!കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുന്നു,കേരളംഇനി ചിക്കൻ കഴിക്കേണ്ട

സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ഡിജിപി ടിപി സെൻകുമാർ സംഘപരിവാർ അനുകൂല പരാമർശങ്ങൾ നടത്തിയത്. ആർഎസ്എസു ഐസിസും ഒരുപോലെയല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം,കേരളത്തിൽ മുസ്ലീംങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്നും പറഞ്ഞിരുന്നു.

English summary
kummanam rajasekharan invites tp senkumar into bjp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X