കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടിയെ തെറിവിളിച്ചിട്ടില്ല, അഭിപ്രായ പ്രകടനം മാത്രം! ബിജെപിയുടെ വിമര്‍ശനം ഇങ്ങനല്ലത്രേ

എംടിയും ബിജെപിയും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുക മാത്രമാണ് ചെയ്തതെന്ന് കുമ്മനം പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരായ ബിജെപിയുടെ വിമര്‍ശനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. നോട്ട് അസാധുവാക്കലില്‍ കേന്ദ്രത്തെയും ബിജെപിയെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച എംടിയെ ബിജെപി അപമാനിച്ചിട്ടില്ലെന്ന് കുമ്മനം പറയുന്നു.

കറന്‍സി നിരോധനം; മോദിയെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപികറന്‍സി നിരോധനം; മോദിയെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി

എംടിയും ബിജെപിയും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുക മാത്രമാണ് ചെയ്തതെന്ന് കുമ്മനം പറയുന്നു. സിപിഎം വിമര്‍ശിച്ചാല്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ ബിജെപി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്നത് ശരിയല്ലെന്നും കുമ്മനം.

 അഭിപ്രായ പ്രകടനം

അഭിപ്രായ പ്രകടനം

എംടിയെ ബിജെപി അപമാനിച്ചതല്ലെന്നാണ് കുമ്മനം പറയുന്നത്. ബിജെപിയുടെ അഭിപ്രായ പ്രകടനം മാത്രമായിരുന്നു അതെന്നും കുമ്മനം. എംടി അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞതു പോലെ ബിജെപി അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു- കുമ്മനം പറയുന്നു.

 സിപിഎം ചെയ്താല്‍ പ്രശ്‌നമില്ല

സിപിഎം ചെയ്താല്‍ പ്രശ്‌നമില്ല

സിപിഎം വിമര്‍ശിച്ചാല്‍ പ്രശ്‌നമില്ല എന്നാല്‍ ബിജെപി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്നത് ശരിയല്ലെന്നും കുമ്മനം വ്യക്തമാക്കുന്നു. ബിജെപിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്നും അദ്ദേഹം.

 ഐസക്കിന്റെ വിമര്‍ശനം

ഐസക്കിന്റെ വിമര്‍ശനം

നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച മോഹന്‍ലാലിനെ ധനമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചത് ആരും മറക്കരുതെന്ന് കുമ്മനം പറയുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസ്തുതകള്‍ നോക്കാതെ പ്രതികരിക്കുന്നു

വസ്തുതകള്‍ നോക്കാതെ പ്രതികരിക്കുന്നു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് നോട്ട് നിരോധനത്തില്‍ മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച എംടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വസ്തുതകള്‍ നോക്കാതെയാണ് എംടിയുടെ വിമര്‍ശനം എന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞത്. ടിപി വധക്കേസിലും മുത്തലാഖിലും പ്രതികരിക്കാതിരുന്ന എംടി നോട്ട് അസാധുവാക്കലിനെതിരെ പ്രതികരിക്കുന്നത് ആരെയോ പ്രീതിപ്പെടുത്താനാണെന്നും രാധാകൃഷ്ണന്‍ വിമര്‍ശിച്ചു.

 കുമ്മനം പറയുന്നത്

കുമ്മനം പറയുന്നത്

എംടിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപിക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎമ്മും എംജിഎസും അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമായിരുന്നു. ഇതിനുള്ള മറുപടി നല്‍കുകയായിരുന്നു കുമ്മനം.

ശക്തമായ ഭാഷയില്‍ മറുപടി

ശക്തമായ ഭാഷയില്‍ മറുപടി

നോട്ട് അസാധുവാക്കിയ ആഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ ആപത്താണ് നേരിട്ടതെന്ന് എംടി പറഞ്ഞു. മോദിയുടെ പരിഷ്‌കാരത്തെ തുഗ്ലക്ക് ഭരണവുമായി താരതമ്യം ചെയ്യുകയും ചെയ്തു. നോട്ട് അസാധുവാക്കലിനെതിരെ ധനമന്ത്രി തോമസ് ഐസക് എഴുതിയ 'കള്ളപ്പണ വേട്ട മിഥ്യയും യാഥാര്‍ത്ഥ്യവും'എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

English summary
bjp state president kummanam rajasekharan justifies bjp on criticism against veteran writer mt vasudevan nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X