കേരള യാത്രയ്ക്ക് ബിജെപിയും; കുമ്മനം രാജശേഖരന് നയിക്കും
തിരുവനന്തപുരം: സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ കേരള യാത്ര നടത്താന്‍ ബിജെപിയും തയ്യാറെടുക്കുന്നു. ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ യാത്ര നടത്താന്‍ ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനിച്ചത്. യാത്രയുടെ പേരും തീയതിയും പിന്നീട് പ്രഖ്യാപിക്കും.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തിപ്രകടിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ബിജെപിയും യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ആര്‍എസ്എസ്സിന്റെ നിര്‍ദ്ദേശവും കേരളയാത്രയ്ക്ക് പിന്നിലൂണ്ടാന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനും കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം, സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നേതാക്കള്‍ക്ക് സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. ആര്‍എസ്എസ് നേതാക്കളെ സംഘടനയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ വി മുരളീധരന് പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും എതിര്‍ത്തതോടെ ഭാരവാഹി തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന തീരുമാനത്തിലെത്തി.
സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിക്ക് അയിത്തം കാട്ടുന്നത് തുറന്നുകാട്ടിയാകും കുമ്മനം രാജശേഖരന്റെ യാത്ര. കടുത്ത വര്‍ഗീയ നിലപാടുകള്‍ ഒഴിവാക്കി എല്ലാവിഭാഗക്കാരോടും സമവായത്തിലെത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു മുന്നണിക്കുമാത്രമായി പോകുന്നത് തടയുകയാണ് ബിജെപിയുടെ ലക്ഷ്യം.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ











Click it and Unblock the Notifications