കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം രാജശേഖരന്‍ രാജിവെച്ചേക്കും; മുരളീധരന്‍ വീണ്ടും അധ്യക്ഷനാകാന്‍ സാധ്യത

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
കുമ്മനം രാജിവെച്ചേക്കും? | Oneindia Malayalam

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ പരാജയങ്ങളേറ്റുവാങ്ങുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച പിന്നോട്ടാണെന്ന പാര്‍ട്ടിക്കുള്ളിലെ ആരോപണത്തെ തുടര്‍ന്നാണ് കുമ്മനം രാജിവെക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി... ചിലയിടങ്ങളില്‍ അക്രമം, കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും വേങ്ങര തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രകടനം ദയനീയമായിരുന്നു. ശക്തമായ ഹിന്ദു വികാരം പ്രതിഫലിക്കേണ്ട മണ്ഡലങ്ങളില്‍ പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍പോലും ഇപ്പോള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് ബിജെപി. 1300ഓളം വോട്ടുകളാണ് ബിജെപിക്ക് വേങ്ങരയില്‍ ഇത്തവണ നഷ്ടമായത്.

bjp

അമേരിക്കയെ വെല്ലുവിളിച്ച് ഫ്രാന്‍സ്; ഇറാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്തും
മണ്ഡലത്തില്‍ 8000ത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിട്ടും ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ബിജെപിക്ക കഴിഞ്ഞിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടായാണ് ഇത് വിലയിരുത്തപ്പെടുക. ജനരക്ഷാ യാത്രയുടെ പേരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെ പ്രമുഖ കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തിയിട്ടും ബിജെപിക്ക് വോട്ടുവര്‍ധനയുണ്ടായില്ല.

ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയത ഇതോടെ കൂടുതല്‍ രൂക്ഷമായേക്കും. മുരളീധരനെ വീണ്ടും പ്രസിഡന്റാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പാര്‍ട്ടി ഏറ്റവും കരുത്തുനേടിയത് മുരളീധരന്റെ നേതൃത്വത്തിലാണെന്നും ഇവര്‍ പറയുന്നു. മലപ്പുറം തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം നടത്തിയപ്പോള്‍തന്നെ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് താക്കീത് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, ജനരക്ഷാ യാത്രയ്ക്കുശേഷം സംസ്ഥാന ബിജെപി നേതൃത്വത്തില്‍ വലിയ അഴിച്ചുപണി ഉറപ്പാണ്.

English summary
vengara election; kummanam rajasekharan likely to be resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X