കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയോട് അയിത്തമില്ലെന്ന്.... കുമ്മനം അടിമുടി മാറി!!! അപ്പോള്‍ രണ്ടിലയില്‍ താമര വിരിയും?

Google Oneindia Malayalam News

കൊച്ചി: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് എം എങ്ങോട്ട് എന്ന ചോദ്യത്തിന് ഉടന്‍ തന്നെ ഉത്തരം കിട്ടിയേക്കും. കേരള കോണ്‍ഗ്രസ്സിനോടുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ വലിയ മാറ്റമാണ് ഒറ്റ ദിവസം കൊണ്ട് സംഭവിച്ചിരിയ്ക്കുന്നത്.

ബാര്‍ കോഴയില്‍ മാണി കുറ്റക്കാരന്‍ തന്നെയാണെന്നാണ് കരുതുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇരുട്ടി വെളുത്തപ്പോഴേയ്ക്കും കുമ്മനത്തിന്റെ നിലപാട് അടിമുടി മാറിക്കഴിഞ്ഞു.

കെഎം മാണിയോടും കേരള കോണ്‍ഗ്രസ്സിനോടും ഒരു അയിത്തവും ഇല്ലെന്നാണ് ഇപ്പോള്‍ കുമ്മനം പറയുന്നത്. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സുമായി തങ്ങള്‍ക്ക് കാലാകാലമായി ബന്ധമുണ്ടെന്നും കുമ്മനം പറയുന്നു. അപ്പോള്‍ എന്താണ് കേരള രാഷ്ട്രീയത്തില്‍ സംഭവിയ്ക്കാന്‍ പോകുന്നത്.

അയിത്തമില്ല

അയിത്തമില്ല

കെഎം മാണിയോടും കേരള കോണ്‍ഗ്രസ്സിനോടും അയിത്തമില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറയുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നതാണെന്നാണ് വിലയിരുത്തല്‍.

ബാര്‍ കോഴ

ബാര്‍ കോഴ

ബാര്‍ കോഴ കേസില്‍ കെഎം മാണി കുറ്റക്കാരനാണെന്നാണ് കരുതുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം കുമ്മനം പറഞ്ഞത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ നിലപാട് മാറിയോ?

എന്‍ഡിഎയിലേക്ക്

എന്‍ഡിഎയിലേക്ക്

കെഎം മാണിയേയും കേരള കോണ്‍ഗ്രസ്സിനേയും സ്വാഗതം ചെയ്യുന്നതിന് വേണ്ടി കുമ്മനം രാജശേഖരന്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ അത്ഭുതപ്പെടുത്തുന്നതാണ്. അത്രമാത്രം ന്യായങ്ങളാണ് അദ്ദേഹം നിരത്തുന്നത്.

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്

ബിജെപിയ്ക്ക് വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടെന്നാണ് കുമ്മനം പറയുന്നത്. പിസി തോമസിന്റെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ എന്‍ഡിഎയില്‍ ഉണ്ടെന്ന ന്യായവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്.

വര്‍ഗീയതയില്ല

വര്‍ഗീയതയില്ല

കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ പാര്‍ട്ടിയാണെന്ന് ഒരു ആക്ഷേപമുണ്ട്. എന്നാല്‍ കുമ്മനം രാജശേഖരന്‍ അതിനേയും തള്ളിക്കളയുകയാണ് ഇപ്പോള്‍. കേരള കോണ്‍ഗ്രസ് ഒരിക്കലും ഒരു വര്‍ഗീയ പാര്‍ട്ടി അല്ലെന്നാണ് കുമ്മനം പറയുന്നത്.

ക്രിസ്ത്യന്‍ സഭകള്‍

ക്രിസ്ത്യന്‍ സഭകള്‍

കെഎം മാണി എന്‍ഡിഎയില്‍ വന്നാല്‍ ക്രിസ്ത്യന്‍ സഭകള്‍ എതിര്‍പ്പുണ്ടാക്കുമോ എന്ന ചോദ്യത്തിനും കുമ്മനത്തിന് ഉത്തരമുണ്ട്. ക്രൈസ്തവ സഭകളുമായും ബിജെപിയ്ക്ക് നല്ല ബന്ധമാണത്രെ.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഭാനേതാക്കള്‍ ആശംസകള്‍ നേര്‍ന്നതാണ് കുമ്മനം ക്രൈസ്തവ സഭകളുമായുള്ള ബന്ധത്തെ കാണിക്കാന്‍ ഉദാഹരിക്കുന്നത്.

മാണി തീരുമാനിക്കും

മാണി തീരുമാനിക്കും

എന്തായാലും ഇക്കാര്യത്തില്‍ കെഎം മാണി തന്നെയാണ് തീരുമാനം എടുക്കുന്നത്. എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ നേതാക്കളുമായി മാത്രമാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്ര മന്ത്രി

കേന്ദ്ര മന്ത്രി

മാണിയുടെ മകനും കോട്ടയം എംപിയും ആയ ജോസ് കെ മാണിയ്ക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കണം എന്നതാണ് മാണിയുടെ ഡിമാന്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന് ഒരു മന്ത്രി എന്ന പരിഗണന വച്ച് ബിജെപി നേതൃത്വം അത് അംഗീകരിക്കാനും സാധ്യതയുണ്ട്.

കൂട്ടില്ലാതെ

കൂട്ടില്ലാതെ

ആരോടും കൂട്ടില്ലാതെ കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുക എന്നത് കെഎം മാണിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന് വിജയിക്കാനായത്.

English summary
Kummanam Rajasekharan looses his stand towards KM Mani- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X