കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്ക് പാലിച്ച് ഷാ! കുമ്മനം കേന്ദ്രമന്ത്രിയാകും!! കുമ്മനത്തില്‍ നിക്കില്ല, പിന്നെയും 3 മന്ത്രിമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവും തുടർ പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടി കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ എത്തിയതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളും കുമ്മനത്തിന് വിജയം പ്രവചിച്ചു.

എന്നാൽ ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തിൽ മൂന്നാം വട്ടവും ശശി തരൂർ തിരുവനന്തപുരത്തിന്റെ എംപിയായി. മാത്രമല്ല വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയ തൃശൂരിലും പത്തനംതിട്ടയിലും നിരാശയായിരുന്നു ഫലം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കുമ്മനത്തെ നിരാശപ്പെടുത്താനില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിയാകാനുള്ള സാധ്യത വർധിച്ചു.

പിള്ളയെ പറപ്പിക്കാന്‍ കേന്ദ്രം! അടുത്ത അധ്യക്ഷന്‍ കെ സുരേന്ദ്രന്‍? ബിജെപിയില്‍ പൊളിച്ചെഴുത്ത്പിള്ളയെ പറപ്പിക്കാന്‍ കേന്ദ്രം! അടുത്ത അധ്യക്ഷന്‍ കെ സുരേന്ദ്രന്‍? ബിജെപിയില്‍ പൊളിച്ചെഴുത്ത്

 കേരളത്തിന് സർപ്രൈസ്

കേരളത്തിന് സർപ്രൈസ്

കേരളത്തിൽ ഇക്കുറി താമര വിരിഞ്ഞാൽ ചില സർപ്രൈസുകൾ ഉണ്ടാകുമെന്ന സൂചന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരത്തെ നൽകിയിരുന്നു. കേരളത്തിന് ഒരു കേന്ദ്രമന്ത്രിയുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഏറ്റവും ജയസാധ്യതയുണ്ടായിരുന്ന മണ്ഡലത്തിൽ പോലും കാലിടറിയാലും കേരളത്തിന് നൽകിയ വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് അമിത് ഷാ.

കേന്ദ്ര മന്ത്രി പദവി

കേന്ദ്ര മന്ത്രി പദവി

മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് മത്സരിച്ച കുമ്മനം രാജശേഖരനോ വി മുരളീധരനോ കേന്ദ്രമന്ത്രിസ്ഥാനം നൽകുമെന്നായിരുന്നു സൂചന. തിരുവനന്തപുരത്ത് പരാജയപ്പെട്ടെങ്കിലും കുമ്മനം രാജശേഖരന് പ്രധാനപ്പെട്ട വകുപ്പുകൾ എന്തെങ്കിലും നൽകണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

 പരിസ്ഥിതി വകുപ്പ്

പരിസ്ഥിതി വകുപ്പ്

കുമ്മനം രാജശേഖരന് മന്ത്രി പദം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. പരിസ്ഥിതി വകുപ്പ് കുമ്മനത്തിന് നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായാണ് സൂചന. കേന്ദ്രനേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക.

 കേരളത്തിൽ ബിജെപി

കേരളത്തിൽ ബിജെപി

കുമ്മനം രാജശേഖരന് കേന്ദ്രമന്ത്രി പദവി നൽകിയാൽ അത് കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിന്ദു സംഘടനകളുടെ പിന്തുണയുള്ള കുമ്മനം രാജശേഖരൻ വന്നതോടെ തിരുവനന്തപുരത്ത് ബിജെപിക്ക് വലിയ പ്രതിക്ഷകളായിരുന്നു. എന്നാൽ കഴിഞ്ഞ തവണ 15, 470 വോട്ടുകൾക്ക് ഒ രാജഗോപാലിനോട് പരാജയപ്പെട്ട ശശി തരൂരിന്റെ ഭൂരിപക്ഷം ഇക്കുറി ഒരു ലക്ഷത്തിനടുത്തേയ്ക്ക് ഉയരുകയായിരുന്നു.

മിസോറാമിൽ നിന്ന്

മിസോറാമിൽ നിന്ന്

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായാണ് മിസോറാം ഗവർണറായി നിയമിക്കുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പായിരുന്നു നിയമനം. എന്നാൽ ശബരിമല സമരം ചൂടു പിടിച്ചതോടെ കുമ്മനം കേരളത്തിലേക്ക് മടങ്ങണണെന്ന ആവശ്യവും ശക്തമായി ഒടുവിൽ ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കാൻ ഇറങ്ങുകയായിരുന്നു.

കൂടുതൽ മന്ത്രിസ്ഥാനം

കൂടുതൽ മന്ത്രിസ്ഥാനം

കുമ്മനം രാജശേഖരനെ കൂടാതെ ഒരു മന്ത്രിസ്ഥാനം കൂടി കേരളത്തിന് ലഭിക്കാൻ സാധ്യതയുണ്ട്. സുരേഷ് ഗോപിയുടെയും വി മുരളീധരന്റെയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. രണ്ടുപേരും നിലവിൽ രാജ്യസഭാ എംപിമാരാണ്.

മികച്ച പ്രകടനം

മികച്ച പ്രകടനം

തൃശൂരിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും മണ്ഡലത്തിൽ ബിജെപിയുടെ ഗ്രാഫ് ഉയർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. 2,93,822 വോട്ടാണ് സുരേഷ് ഗോപി നേടിയത്. മുൻ വർഷത്തെക്കാൾ 1,91,141 വോട്ടുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കണ്ണന്താനത്തിനും സാധ്യത

കണ്ണന്താനത്തിനും സാധ്യത

അതേസമയം കഴിഞ്ഞ സർക്കാരിന്റെ കാലത്തും വി മുരളീധരൻ മന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. അൽഫോൺസ് കണ്ണന്താനത്തിനെ പരിഗണിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കിയ നേതാക്കൾക്കായിരിക്കും പ്രഥമ പരിഗണന നൽകുക.

 മുൻ ഐഎഎസുകാരൻ

മുൻ ഐഎഎസുകാരൻ

ഉള്‍പ്പെടുത്താൻ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയോ മറ്റ് ഏതെങ്കിലും വകുപ്പില്‍ സഹമന്ത്രിയായോ ആനന്ദ് ബോസിനെ നിയമിക്കാനാണ് ആലോനയെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English summary
Kummanam Rajasekharan may become union minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X