Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി കേസ് സജീവമാകും; അന്വേഷണമാവശ്യപ്പെട്ട് കുമ്മനം രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി. ടിപി കേസിനൊപ്പം മലപ്പുറം സത്യസരണിയുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കള്‍ക്ക് ടിപി വധക്കേസില്‍ ബന്ധമുണ്ടെന്ന് കുമ്മനം ആരോപിക്കുന്നു. ഇത് വെളിച്ചത്തു വരാന്‍ നിക്ഷ്പക്ഷമായ സിബിഐ അന്വേഷണം ആവശ്യമാണ്. ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരത്തെ നല്‍കിയ അപേക്ഷ പരിഗണിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

tp-murder

മലപ്പുറത്തെ സത്യസരണി ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട 500 ഓളം ആള്‍ക്കാരെ മതം മാറ്റിയിട്ടുണ്ട്. നിരോധിക്കപ്പെട്ട സിമിയുടെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മതം മാറ്റിയെടുത്തവരില്‍ പലരും ഐഎസ്സില്‍ ചേരാന്‍ സിറിയയില്‍ എത്തി. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, സംസ്ഥാന വക്താവ് ജെ.ആര്‍.പദ്മകുമാര്‍, ജില്ലാ അധ്യക്ഷന്‍ എസ്.സുരേഷ് എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+