കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ആണ് ഭേദം; പാര്‍ട്ടിക്ക് ഒരു തകര്‍ച്ചയും സംഭവിച്ചിട്ടില്ല, കണക്കുകള്‍ നിരത്തി കുമ്മനം

Google Oneindia Malayalam News

Recommended Video

cmsvideo
Kummanam Rajashekharan says BJP didn't lose any votes during this by election 2019

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്നു ബിജെപി വെച്ചുപുലര്‍ത്തിയിരുന്നത്. പരമ്പരാഗതമായി ശക്തിയുള്ള മഞ്ചേശ്വരത്തും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വട്ടിയൂര്‍ക്കാവിനുമൊപ്പം കോന്നിയിലും ബിജെപി വിജയം പ്രതീക്ഷിച്ചു.

എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ഒരു സീറ്റിലും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി രണ്ടാമത് എത്തുന്ന മഞ്ചേശ്വരത്ത് ആ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ബാക്കി നാലിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോന്നിയില്‍ കെ സുരേന്ദ്രന്‍ നാല്‍പ്പതിനായിരം വോട്ട് നേടി മുന്നേറ്റം നടത്തിയെങ്കിലും വട്ടിയൂര്‍ക്കാവിലും അരൂരിലും തിരിച്ചടി നേരിടേണ്ടി വന്നു.

വോട്ടുകള്‍ കുറഞ്ഞില്ല

വോട്ടുകള്‍ കുറഞ്ഞില്ല

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ബിജെപിയുടെ കേരളത്തിലെ രാഷ്ട്രീയ ഭാവി ഇനിയെന്ത് എന്ന ചോദ്യങ്ങള്‍ വരെ വിവിധ കോണുകളിലുള്ളവര്‍ ഉയര്‍ത്താന്‍ തുടങ്ങി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാഷ്ട്രീയ വോട്ടുകളില്‍ ഒരിടിവും സംഭവിച്ചിട്ടില്ലെന്നാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്.

വിശകലനം

വിശകലനം

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കും മറ്റ് കക്ഷികള്‍ക്കും ലഭിച്ചതും കുറഞ്ഞതുമായ വോട്ടുകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്. നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കില്‍ ബിജെപി ആണ് ഭേദമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത് ഇങ്ങനെ...

5,462 വോട്ടുകള്‍ മാത്രം

5,462 വോട്ടുകള്‍ മാത്രം

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകര്‍ന്നുവെന്ന മാധ്യമങ്ങളുടേയും ഇടതു-വലതു നേതാക്കളുടേയും പ്രചരണം അടിസ്ഥാനരഹിതം. നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കില്‍ ബിജെപി ആണ് ഭേദം. ഉപതെരഞ്ഞെടുപ്പുനടന്ന അഞ്ച് മണ്ഡലങ്ങളില്‍ 2016 ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടില്‍ ഇത്തവണ കുറഞ്ഞത് 5,462 വോട്ടുകള്‍ മാത്രമാണ്.

യുഡിഎഫിന് 27,947

യുഡിഎഫിന് 27,947

അതേസമയം, യുഡിഎഫിന് 27,947 വോട്ടിന്റെ കുറവാണുണ്ടായത്. ഇടതുമുന്നണിക്ക് 7,068 വോട്ടും കുറഞ്ഞു. എല്ലാമുന്നണികള്‍ക്കും വോട്ടുകള്‍ കുറഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് തകര്‍ന്നത് എന്നു പറയുന്നതില്‍ യുക്തിയില്ല.

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍

ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ കുറവുണ്ടായ 16,247 വോട്ടിനേക്കാള്‍ കൂടതല്‍ വോട്ടുകള്‍ ഇടതു -വലത് സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞ മൂന്നു മണ്ഡലങ്ങളുണ്ട്. കോണ്‍ഗ്രസിന് എറണാകുളത്ത് 19,928 വോട്ടും കോന്നിയില്‍ 28,645 വോട്ടുകളുമാണ് കുറഞ്ഞത്.

ഇടതുമുന്നണിക്ക്

ഇടതുമുന്നണിക്ക്

ഇടതുമുന്നണിക്ക് അരൂരില്‍ 17,443 വോട്ടും കുറഞ്ഞു.സാധാരണ ഉപതെരഞ്ഞെടുപ്പുകളോട് കാണിക്കുന്നതുപോലെ ഏതെങ്കിലും മുന്നണിയോട് ആവേശം ഇത്തവണ ഉണ്ടായില്ല എന്ന് മത്സരം ഫലം വ്യകതമാക്കുന്നു.

ജനങ്ങളെ കളിയാക്കലാണ്

ജനങ്ങളെ കളിയാക്കലാണ്

രണ്ടു സീറ്റിലെ വിജയം സര്‍ക്കാറിനുള്ള പിന്തുണയെന്ന് പറയുന്ന മുഖ്യമന്ത്രി, മൂന്നു സീറ്റിലെ തോല്‍വി സര്‍ക്കാറിനോടുള്ള എതിര്‍പ്പാണെന്നും സമ്മതിക്കണം. തോറ്റുകഴിഞ്ഞപ്പോള്‍ ബിജെപി വോട്ടു മറിച്ചു എന്ന കെ. മുരളീധന്റേയും ജി.സുധാകരന്റേയും ആരോപണം ജനങ്ങളെ കളിയാക്കലാണ്.

മൂന്നു സീറ്റിലെ തോല്‍വി

മൂന്നു സീറ്റിലെ തോല്‍വി

രണ്ടു സീറ്റിലെ വിജയം സര്‍ക്കാറിനുള്ള പിന്തുണയെന്ന് പറയുന്ന മുഖ്യമന്ത്രി, മൂന്നു സീറ്റിലെ തോല്‍വി സര്‍ക്കാറിനോടുള്ള എതിര്‍പ്പാണെന്നും സമ്മതിക്കണം. തോറ്റുകഴിഞ്ഞപ്പോള്‍ ബിജെപി വോട്ടു മറിച്ചു എന്ന കെ. മുരളീധന്റേയും ജി.സുധാകരന്റേയും ആരോപണം ജനങ്ങളെ കളിയാക്കലാണ്.

ഈ വോട്ടുകള്‍ എവിടെ പോയി

ഈ വോട്ടുകള്‍ എവിടെ പോയി

ആരു വോട്ടുമറിച്ചാലൂം തോല്‍ക്കാത്തതരത്തില്‍ 50 ശതമാനത്തിലധികം വോട്ടു നല്‍കി മുളീധരനെ ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അരൂരില്‍ സിപിഎം അവസാനം ജയിച്ചതും 50 ശതമാനത്തിലധികം വോട്ടു കിട്ടിയാണ്. ഈ വോട്ടുകള്‍ എവിടെ പോയി എന്നാണ് ഇരുനേതാക്കളും കണ്ടെത്തേണ്ടത്. ബിജെപിയുടെ രാഷ്ട്രീയ വോട്ടില്‍ ഒരിടിവും വന്നിട്ടില്ല എന്നാണ് ഫലം വ്യക്തമാക്കുത്- കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കുമ്മനം രാജശേഖരന്‍

ചോദ്യങ്ങള്‍ ഉണ്ടാവും

ചോദ്യങ്ങള്‍ ഉണ്ടാവും

അതേസമയം, പാര്‍ട്ടിയിലേക്ക് 11 ലക്ഷത്തിലേറേപ്പേര്‍ പുതുതായി ചേര്‍ന്നതിന്‍റെ ഗുണമമൊന്നും തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനില്ല എന്ന വിമര്‍ശനവും പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെയുള്ളവര്‍ ഉയര്‍ത്തുന്നുണ്ട്. കേന്ദ്രനേതൃത്വത്തില്‍ നിന്നും വരും ദിവസങ്ങളില്‍ ചോദ്യങ്ങള്‍ ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്.

പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല

പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല

മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലേത് ഉള്‍പ്പടെ മുന്‍ തിരഞ്ഞെടുപ്പുകളുടെ കണക്കുകളും പ്രതീക്ഷയ്ക്ക് വകയുള്ളതായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെപ്പോലെ ശബരിമല വിഷയമടക്കമുള്ള തന്ത്രങ്ങള്‍ വീണ്ടും പയറ്റിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല എന്നത് വ്യക്തമാണ്.

 കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

English summary
Kummanam Rajasekharan on kerala by election result 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X