കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വിജയം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല; ഒന്നിലേറെ സീറ്റുകളില്‍ ജയസാധ്യതയെന്ന് കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പുറത്തുവന്ന ഭൂരിപക്ഷം സര്‍വ്വേകളും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. മലയാളത്തിലെ രണ്ട് ചാനലുകള്‍ നടത്തിയ സര്‍വ്വേയിലും തിരുവനന്തപുരത്ത് ബിജെപി വിജയിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ബിജെപിയുടെ വിജയ സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്നാണ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെടുന്നത്.

<strong>പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം</strong>പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം

തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ചില മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയുണ്ടെന്നാണ് കുമ്മനം രാജശേഖരന്‍ അവകാശപ്പെടുന്നത്. തിരുവനന്തപുരത്ത് വിജയം സുനിശ്ചിതമാണ്. ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാന്‍ ബിജെപിക്ക് ആകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോൾ പറയാൻ ആകില്ല . ക്രോസ് വോട്ടുനടന്നാലും ബി ജെ പിയുടെ വിജയത്തെ അത് ബാധിക്കില്ല.

kummanamrajasekharan

ക്രോസ് വോട്ടിംഗ് നടന്നാൽ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുക. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ കേരളത്തിലെ ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് എന്ന ചേദ്യത്തിന് അക്കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നായിരുന്നു കുമ്മനം രാജശേഖരന്‍റെ പ്രതികരണം.

<strong> 14 സീറ്റുകള്‍ പ്രവചിച്ച യുഡിഎഫിന് 2004 ല്‍ ലഭിച്ചത് 1 സീറ്റ്, എല്‍ഡിഎഫിന് 18, പാളിപ്പോയ സര്‍വേകള്‍</strong> 14 സീറ്റുകള്‍ പ്രവചിച്ച യുഡിഎഫിന് 2004 ല്‍ ലഭിച്ചത് 1 സീറ്റ്, എല്‍ഡിഎഫിന് 18, പാളിപ്പോയ സര്‍വേകള്‍

കേരളത്തില്‍ നിന്നും ബിജെപിക്ക് പ്രാതിനിധ്യമുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ളയും രാവിലെ അവകാശപ്പെട്ടിരുന്നു. 17 ശതമാനത്തിലേറെ വോട്ട് ബിജെപിക്ക് കിട്ടുമെന്നും യുഡിഎഫിന് മുന്നേറ്റമുണ്ടായാല്‍ ഉത്തരവാദി എല്‍ഡിഎഫ് ആയിരിക്കുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു

English summary
kummanam rajasekharan on Lok Sabha exit polls 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X