ഇതൊരു തുടക്കം മാത്രം; ടോം വടക്കന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് ബിജെപിയിലെത്തുമെന്ന് കുമ്മനം
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയത് ഒരു തുടക്കം മാത്രമെന്ന് കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരുമെന്നും കുമ്മനം വ്യക്തമാക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലില്‍ എത്തിയപ്പോഴായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം.
കോണ്‍ഗ്രസ് വിട്ട് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചു കൊണ്ടാണെന്ന് കരുതുന്നില്ല. ടോം വടക്കന്‍റെ ചുവടുമാറ്റം വ്യക്തമാക്കുന്നത് പ്രതിപക്ഷ നിരയിലെ വിള്ളല്‍ ശക്തമാണെന്നാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസം മുമ്പുവരെ കോണ്‍ഗ്രസ് വക്താവായി നിറഞ്ഞു നിന്നിരുന്ന ടോം വടക്കന്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇന്ന് രാവിലെയായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങള്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നായിരുന്നു ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ടോം വടക്കന്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ വിമര്‍ശിച്ചു












Click it and Unblock the Notifications