കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടൂര്‍ പീഡനം; ഇരയുടെ ചിത്രം ഫേസ്ബുക്കിലിട്ട കുമ്മനം രാജശേഖരന്‍ വിവാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

പത്തനംതിട്ട: അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇരകളുടെ വീട് സന്ദര്‍ശിച്ച് ചിത്രം ഫേസ്ബുക്കിലിട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവാദത്തിലായി. ഇരകളെ തിരിച്ചറിയുന്ന വിധത്തിലുള്ള കുറിപ്പ് സഹിതമാണ് ഉത്തരവാദിത്വപ്പെട്ട ബിജെപി നേതാവ് സന്ദര്‍ശനം പരസ്യമാക്കിയത്.

ലൈംഗിക പീഡനത്തിനിരയാകുന്നവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടുന്നത്. 2012ല്‍ നിലവില്‍ വന്ന നിയമപ്രകാരം സെക്ഷന്‍ 23(2) അനുസരിച്ച് കുറ്റകരമാണ്. സംഭവം വിവാദമായതോടെ കുമ്മനം രാജശേഖരന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ന്നു.

kummanamm

അടൂരില്‍ കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികളില്‍ ഒരാളുടെ വീട് സന്ദര്‍ശിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കുമ്മനം ചിത്രം പോസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കുമ്മനം ഇത്തരം കാര്യങ്ങള്‍ അറിയാതിരിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ പേജ് കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള അറിവില്ലായ്മയാകാം സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.

സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ അമ്മയുമായുള്ള അടുപ്പത്തിന്റെ പിന്‍ബലത്തില്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും, പെണ്‍കുട്ടി വഴി സുഹൃത്തിനേയും കൂട്ടിക്കൊണ്ടുപോയശേഷം ബലാത്സംഗത്തിനിരയാക്കുകയും ചെയ്‌തെന്നാണ് കേസ്. കേസില്‍ മുഴുവന്‍ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Kummanam Rajasekharan posts Adoor rape case victim's photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X